‘മീഷോ ഫ്രീയായി ഐ ഫോണ്‍ തരുന്നുണ്ടോ?’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പില്‍ വീഴല്ലേയെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഓഫര്‍ എന്നോ ഗിവ് എവേ എന്ന പേരിലോ വരുന്ന ഇത്തരം ലിങ്കുകള്‍ വ്യാജമായിരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകാര്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെ കെണിയിലാക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും സമ്മാനം കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ലിങ്കിനൊപ്പം മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കിംഗ് ആപ്പുകള്‍ വഴി തട്ടിപ്പുകാര്‍ നിങ്ങളുടെ പണം അപഹരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ശ്രദ്ധിക്കണേ…* ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാമോ പാടില്ല.* ഇത്തരം ലിങ്കുകള്‍ ലഭിച്ചാല്‍ സ്പാം ആയി…
Read MoreDay: November 17, 2025
വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ: അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗസംഘം ആണെന്ന ആരോപണമാണ് ഉയര്‍ന്നത്. മകനെ വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും ആരോപിച്ചത്. ജൂൺ 11നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം…
Read Moreബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ, സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിഎല്‍ഒ മാരുടെ സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. അനീഷിന്റെ മരണത്തിലേക്ക് നയിച്ചതു ഭീഷണിയാണ്. മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബിഎല്‍ഒയെ കൂടെ കൂട്ടിയതിനാണ് സിപിഎം ഭീഷണിപ്പെടുത്തിയത്. കുറ്റക്കാരെ സംരക്ഷിക്കരുതെന്നും സണ്ണിജോസഫ് പറഞ്ഞു. എസ്ഐആറില്‍ കെപിസിസി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയോ? അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ സുപ്രധാന വിധി ഇന്ന്
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ (ഐസിടി) സുപ്രധാന വിധി ഇന്ന്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്ത് അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്ക്ക് പ്രോസിക്യൂട്ടർമാർ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി, ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ, പ്രതിഷേധം തുടരാൻ ഹസീന അനുയായികളോട് ആവശ്യപ്പെട്ടു. “ഭയപ്പെടാൻ ഒന്നുമില്ല. ഞാൻ ജീവനോടെയുണ്ട്. ഞാൻ ജീവിക്കും. ഞാൻ ബംഗ്ലാദേശിലെ ജനങ്ങളെ പിന്തുണയ്ക്കും…’ – മുൻ പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കേർപ്പെടുത്തിയ വിലക്ക് ഭരണകൂടം നീക്കിയില്ലെങ്കിൽ ഫെബ്രുവരിയിലെ ദേശീയ തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ തടയുമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്കു നീങ്ങുമെന്നും ഹസീന മുന്നറിയിപ്പ് നൽകി. അവാമി ലീഗ് ഇന്നു രാജ്യവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വൈകി തലസ്ഥാന നഗരിയായ ധാക്കയിൽ സ്ഫോടനങ്ങളും വൻപ്രക്ഷോഭങ്ങളും…
Read Moreഷെയ്ഖ് ഹസീനയ്ക്കെതിരേ വധശിക്ഷ വിധിക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കമെന്ന് മകൻ സജീബ് വാസദ്
വാഷിംഗ്ടൺ ഡിസി: ഷെയ്ഖ് ഹസീനയ്ക്കെതിരേ വധശിക്ഷ വിധിക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും ഉപദേശകനുമായ സജീബ് വാസദ് പറഞ്ഞു. “വിധി എന്തായിരിക്കുമെന്ന് ഞങ്ങൾക്കു കൃത്യമായി അറിയാം. അവർ അത് മാധ്യമങ്ങളിലൂടെ അറിയിക്കാൻ തയാറെടുക്കുന്നു. അവർ ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയാക്കാൻ പോകുന്നു. അവർക്ക് വധശിക്ഷ വിധിക്കാനും സാധ്യതയുണ്ട്.’ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന വാസെദ് പറഞ്ഞു. “അവർക്ക് എന്റെ അമ്മയെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ അമ്മ ഇന്ത്യയിൽ സുരക്ഷിതയാണ്. ഇന്ത്യ അവർക്ക് പൂർണ സുരക്ഷ നൽകുന്നു.’ വാസെദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂലൈ 15നും ഓഗസ്റ്റ് അഞ്ചിനുമിടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 1,400 പേർ വരെ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു അത്. അതേസമയം,…
Read Moreഡൽഹി ചാവേർ ഉമർ നബിയുടെ കൂട്ടാളി പിടിയിൽ: പിടിയിലായത് കാഷ്മീർ സ്വദേശി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളി പിടിയിൽ. ഇന്നലെ ഡൽഹിയിൽ വച്ചാണ് ജമ്മു കാഷ്മീർ പാംപോറിലെ സാംബൂറ നിവാസിയായ അമീർ റാഷിദ് അലിയെ എൻഐഎ പിടികൂടിയത്. ആക്രമണത്തിന്റെ ഗൂഢാലോചനയിലും നിർവഹണത്തിലും ഇയാൾക്കു പങ്കെണ്ടെന്നു അന്വേഷ ണവൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ ഭീകരന് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന കളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ആ കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് അലി ഡൽഹിയിൽ എത്തിയത്. ആക്രമണത്തിൽ ഉൾപ്പെട്ട വെളുത്ത ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഡൽഹി പോലീസ്, ജമ്മു കാഷ്മീർ പോലീസ്, ഹരിയാന പോലീസ്, യുപി പോലീസ്, വിവിധ അന്വേഷണ ഏജൻസികൾ എന്നിവയെ ഏകോപിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. ഡിഎൻഎ പരിശോധനയിൽ അമ്മയുടെ സാമ്പിളുമായി…
Read Moreഎഐ ഉപയോഗിച്ചുള്ള പ്രചാരണം: മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം. വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍…
Read Moreകാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിസി നിയമനത്തിന് ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും . സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര്‍ 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര്‍ മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ കാലാവധി 2024 നവംബര്‍ പത്തിന് അവസാനിച്ചതിനാല്‍ കെമസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. പി. രവീന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര്‍ ഒമ്പതിന് സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിനാല്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിശദീകരണത്തിന് ചാന്‍സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്നാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ മാറ്റിയത്.
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇഡി ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ മുദ്രവെച്ച പകര്‍പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇഡി കൊച്ചി സോണല്‍ ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുരേഖയായ എഫ്ഐആര്‍ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ നല്‍കണമെന്ന ആവശ്യം തളളിയത്.
Read Moreഎന്നാലുമെന്റെ കിഡ്നി! ‘ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ’: ലാലുവിന് വൃക്ക നൽകിയതിൽ ഖേദിച്ച് മകൾ
പാറ്റ്ന: പിതാവ് ലാലു പ്രസാദ് യാദവിന് വൃക്കം ദാനം ചെയ്തത് പണത്തിനും സീറ്റിനും വേണ്ടിയായിരുന്നെന്ന് കുടുംബത്തിൽനിന്നും ആക്ഷേപമുണ്ടായെന്ന് മകൾ രോഹിണി ആചാര്യ. താൻ അനാഥയാക്കപ്പെട്ടെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റതിനു പിന്നാലെയാണ് ആർജെഡി നേതാവ് ലാലുവിന്റെ മകൾ കുടുംബത്തിനെതിരേ രംഗത്തെത്തിയത്. തന്നെപ്പോലെ ഒരു പെൺകുട്ടിയും ഒരു വീട്ടിലും ജനിക്കരുതെന്നും സമൂഹമാധ്യമ പോസ്റ്റിൽ വികാരഭരിതയായി രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് കഴിഞ്ഞ ദിവസം രോഹിണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ കൂടുതൽ പ്രതികരണവുമായി രോഹിണി എത്തിയത്. തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന് ഉത്തരവാദി സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ ഹരിയാനയിൽനിന്നുള്ള ആർജെഡി എംപി സഞ്ജയ് യാദവും റമീസുമാണെന്ന് രോഹിണി പറയുന്നു. “ഇന്നലെ എന്നെ അവർ ആക്ഷേപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. കോടിക്കണക്കിന് രൂപയും, സീറ്റും വാങ്ങിയാണ് അച്ഛന് വൃക്ക നൽകിയതെന്ന് ആരോപിച്ചു’-രോഹിണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read More