കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ മുദ്രവെച്ച പകര്‍പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇഡി കൊച്ചി സോണല്‍ ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുരേഖയായ എഫ്ഐആര്‍ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ നല്‍കണമെന്ന ആവശ്യം തളളിയത്.
Read MoreDay: November 17, 2025
എന്നാലുമെന്റെ കിഡ്നി! ‘ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ’: ലാലുവിന് വൃക്ക നൽകിയതിൽ ഖേദിച്ച് മകൾ
പാറ്റ്ന: പിതാവ് ലാലു പ്രസാദ് യാദവിന് വൃക്കം ദാനം ചെയ്തത് പണത്തിനും സീറ്റിനും വേണ്ടിയായിരുന്നെന്ന് കുടുംബത്തിൽനിന്നും ആക്ഷേപമുണ്ടായെന്ന് മകൾ രോഹിണി ആചാര്യ. താൻ അനാഥയാക്കപ്പെട്ടെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റതിനു പിന്നാലെയാണ് ആർജെഡി നേതാവ് ലാലുവിന്റെ മകൾ കുടുംബത്തിനെതിരേ രംഗത്തെത്തിയത്. തന്നെപ്പോലെ ഒരു പെൺകുട്ടിയും ഒരു വീട്ടിലും ജനിക്കരുതെന്നും സമൂഹമാധ്യമ പോസ്റ്റിൽ വികാരഭരിതയായി രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് കഴിഞ്ഞ ദിവസം രോഹിണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ കൂടുതൽ പ്രതികരണവുമായി രോഹിണി എത്തിയത്. തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന് ഉത്തരവാദി സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ ഹരിയാനയിൽനിന്നുള്ള ആർജെഡി എംപി സഞ്ജയ് യാദവും റമീസുമാണെന്ന് രോഹിണി പറയുന്നു. “ഇന്നലെ എന്നെ അവർ ആക്ഷേപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. കോടിക്കണക്കിന് രൂപയും, സീറ്റും വാങ്ങിയാണ് അച്ഛന് വൃക്ക നൽകിയതെന്ന് ആരോപിച്ചു’-രോഹിണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: 42 പേർ പത്രിക നൽകി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെ 42 പേർ ഇതുവരെ സംസ്ഥാനത്തു പത്രിക സമർപ്പിച്ചു. 24 പുരുഷന്മാരും 18 സ്ത്രീകളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ചിലർ ഒന്നിലേറെ സെറ്റ് പത്രിക നൽകിയത് അടക്കം 53 പത്രികകൾ ഇതുവരെ ലഭിച്ചു. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, പത്തനംതിട്ട, എറണാകുളം- രണ്ടു വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ- ഏഴുവീതം, ഇടുക്കി, കണ്ണൂർ- ഓരോന്നു വീതവും പത്രിക ലഭിച്ചു. പാലക്കാട് 13, മലപ്പുറം-ആറ് പത്രികകളും ലഭിച്ചു. ബന്ധപ്പെട്ട വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 21 വരെ പത്രിക നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരം നൽകണം. സ്ഥാനാർഥി അതത് തദ്ദേശ സ്ഥാപനത്തിലെ…
Read Moreമക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു: 40 പേർ മരിച്ചു; ബസ് പൂർണ്ണമായും കത്തിനശിച്ചു
ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreബിഎൽഒ പണി ഒരു കെണി: ഒഴിവാക്കുന്നവരും നിരവധി
സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ എന്ന എസ്ഐആർ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാർക്ക് വലിയ ബുദ്ധിമുട്ടും സമ്മർദവുമാണ് സൃഷ്ടിക്കുന്നത്. സമയബന്ധിതമായി എസ്ഐആർ ഫോമുകൾ വിതരണം ചെയ്ത് വിവരം അപ്ലോഡ് ചെയ്യാനുള്ള സമ്മർദം, വിതരണം പൂർത്തിയായില്ലെങ്കിലും പൂർത്തികരിച്ചു എന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ, സമയബന്ധിതമായി ഫോമുകൾ വിതരണം ചെയ്തോ എന്നും വിവരം ശേഖരിച്ചോ എന്നും സൂപ്പർവൈസർമാരായ റവന്യു ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെയും അന്വേഷണങ്ങൾ, ഒന്നുമറിയാത്ത സാധാരണ വോട്ടർമാർ തുടങ്ങയവയെല്ലാം വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇതിനെല്ലാമിടയിൽ കിടന്ന് ഞ്ഞെരുങ്ങുന്ന ബിഎൽഒമാരിൽ പലർക്കും ഒരു മാസംകൊണ്ട് എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണെന്നാണ് ബിഎൽഒ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു ജനകീയനായ അധ്യാപകൻ പ്രതികരിച്ചത്. എസ്ഐആർ കെണിയിലാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടയിൽ എത്തിയ എസ്ഐആർ ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ ശരിക്കും കെണിയിലാക്കിയിരിക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്ന പല ബിഎൽഒമാർക്കും…
Read Moreനിർമാണത്തിലിരിക്കുന്ന ചാല ദേശീയപാതയിൽ കാർ അപ്രോച്ച് റോഡിനും പാലത്തിനുമിടയിൽ വീണു: ആളപായമില്ല
കണ്ണൂർ: ദേശീയപാത നിർമാണം നടക്കുന്ന ചാലയിൽ അപ്രോച്ച് റോഡിന്റെയും അടിപ്പാതയുടെയും ഇടയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞു. അപ്രോച്ച് റോഡിന്റെയും അടിപ്പാതയുടെയും ഭിത്തികൾക്കിടയിൽ കാർ കുടുങ്ങി നിന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരന്നു സംഭവം. ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത റോഡിലൂടെ തലശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമായിരുന്നു കാർ ഓടിച്ചിരുന്നത്. അപ്രോച്ച് റോഡും അടിപ്പാതയും ചേരുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിട്ടില്ല. അപ്രോച്ച് റോഡിലൂടെ വന്ന കാർ ഈ വിടവിലൂടെ താഴേക്ക് വീണെങ്കിലും അടിപ്പാതയുടെയും അപ്രോച്ച് റോഡിന്റെയും ഭിത്തികൾക്കിടയിൽ കുടുങ്ങി നിന്നതിനാലാണ് ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാർ മുകളിൽനിന്ന് കയർ ഇട്ടുകൊടുത്ത് ലാസിമിനെ വലിച്ചു കയറ്റുകയായിരുന്നു.
Read Moreകല്പാത്തിയിൽ ദേവരഥസംഗമത്തിന് ആയിരങ്ങൾ
കാശിയിൽപാതി കല്പാത്തിയിൽ സായന്തനസൂര്യനെ സാക്ഷിനിർത്തി ദേവരഥസംഗമം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തേരുമുട്ടിയില്‍ ഇന്നലെ വൈകുന്നേരം ദേവരഥ സംഗമത്തിന് ആയിരങ്ങളെത്തി. വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം ഒരുമിച്ചുചേരുന്ന ഈ കാഴ്ച കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കല്പാത്തിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. വിശാലാക്ഷിസമേത വിശ്വനാഥസ്വാമി (ശിവന്), മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍നിന്നുള്ള അലങ്കരിച്ച രഥങ്ങള്‍ കല്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷമാണ് ദേവസംഗമത്തിനായി തേരുമുട്ടിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ മുതല്‍തന്നെ ആയിരങ്ങളാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും വിഗ്രഹം തേരിലേറ്റിയതോടെ ആവേശം കൊടുമുടിയിലെത്തി. തേരുവലിക്കാന് സ്വദേശീയരും വിദേശികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ഇന്നുരാവിലെ നാല് അഗ്രഹാരക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ പത്തുനാള്‍ നീണ്ട രഥോത്സവത്തിന് പരിസമാപ്തിയാവും.
Read Moreമ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്: സൂക്ഷിച്ചില്ലേൽ പണവും മാനവും പോണവഴിയറിയില്ല
കൊച്ചി: കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരു ദിവസം അഞ്ചുലക്ഷം രൂപ എത്തുന്നു. പണം അക്കൗണ്ടില്‍ ക്രെഡിറ്റായി നിമിഷങ്ങള്‍ക്കകം അതു പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തില്‍ ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദമായ അന്വേഷണം. ഒടുവില്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളിലേക്ക് എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിനു നല്കിയ ശേഷം തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം തന്റെ അക്കൗണ്ട് വഴി കമ്മീഷന് വ്യവസ്ഥയില്‍ രാജ്യാന്തര തട്ടിപ്പ് സംഘത്തിനു കൈമാറി വരികയായിരുന്നു ഇയാള്‍. അക്കൗണ്ട് വാടകയ്ക്കു നല്കിയതാകട്ടെ കോളജ് വിദ്യാര്‍ഥിയും. രാജ്യമാകെ വേരുറപ്പിച്ച സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പണം കൈമാറ്റത്തിനായി മ്യൂള്‍ അക്കൗണ്ടുകളെയാണു നിലവില്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഇതിന്റെ നിയമവശം അറിയാത്തവരും പോക്കറ്റ് മണിക്കായി…
Read More