കാതടപ്പിക്കുന്ന ശബ്ദത്തില്‍ അമിത വേഗത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു! ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ 22 അം​ഗ സം​ഘം അ​റ​സ്റ്റി​ൽ; ആ​ഡം​ബ​ര ബൈ​ക്കു​ക​ളും പൊക്കി

വി​ഴി​ഞ്ഞം : കോ​വ​ളം ബൈ​പാ​സി​ൽ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി മു​ക്കോ​ല ഭാ​ഗ​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ22 അം​ഗ സം​ഘ​ത്തെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി. മ​ത്സ​ര​യോ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര ബൈ​ക്കു​ക​ളും പോ​ലീ​സ്ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​വി​ടെ എ​ത്തി​യ​സം​ഘം മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് എ​ത്തി പി​ടി​കൂ​ടി​യ​ത്.

കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും സം​ഘം പാ​ഞ്ഞ​തോ​ടെ ഭീ​തി​യി​ലാ​യ നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​നെ വി​വ​രംഅ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ബൈ​പാ​സി​ലൂ​ടെ സ്ഥി​ര​മാ​യി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചി​രു​ന്നു. ഇ​ത് ത​ട​യാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ പോ​ലീ​സ് ഒ​രാ​ഴ്ച മു​മ്പും മ​ത്സ​ര​യോ​ട്ടം ന​ട​ത്താ​നെ​ത്തി​യ12 അം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും മ​ത്സ​ര​യോ​ട്ട​ത്തി​നെ​ത്തി​യ​വ​ർ പി​ടി​യി​ലാ​യ​ത്.

മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ​തി​നും ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത്. പി​ടി​കൂ​ടി​യ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ എ​സ്.​എ​സ്.​സ​ജി,സി.​പി​ഒ മാ​രാ​യ അ​ജി.​കൃ​ഷ്ണ​കു​മാ​ർ,ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ത്സ​ര​യോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്.

Related posts