‘കി​ഡ്നാ​പ്പ്’ ​ചെ​യ്ത പെ​ൺ​കു​ട്ടി​യെ 3 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി; ലോ​ഡ്ജ് മു​റി​യി​ൽ എത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് നാ​ടോ​ടി കു​ടും​ബം ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കൊ​ട്ട​വ​ഞ്ചി​യി​ൽ മീ​ൻ​പി​ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ഇ​രു​പ​തു​കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ആ​രോ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ആ​ദ്യം അ​ങ്ങ​നെ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും, പി​ന്നീ​ട് പോ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി എ​ന്നും പ​റ​ഞ്ഞു.

പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി ഇ​വ​ർ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ഴും ടൗ​ൺ പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​നി​ടെ പോ​ലീ​സ് ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്നു​ണ്ടാ​യി​രു​ന്നു.

മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ന​ഗ​ര​ത്തി​ൽ ഒ​രു ലോ​ഡ്ജ് മു​റി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​രെ ഏ​ല്പി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment