5 സ്റ്റാര്‍ ഡീഞ്ഞോ

sp-fivestarചന്നൈ: പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും മുന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ മാജിക്. ഗോവ ഫൈവ്‌സിന്റെ നായകനായ റൊണാള്‍ഡീഞ്ഞോയുടെ അഞ്ചു ഗോള്‍ മികവില്‍ ഗോവ ഫൈവ്‌സ് 7-2ന് പോള്‍ ഷോള്‍സിന്റെ ബംഗളൂരു ഫൈവ്‌സിനെ തോല്‍പ്പിച്ചു. ഇന്നലത്തെ മത്സരത്തോടെ ഫുട്‌സാലിലെ ചെന്നൈയിലെ മത്സരങ്ങള്‍ അവസാനിച്ചു. നിറഞ്ഞ കാണികളുടെ മുന്നിലാണ് ഗോവ-ബംഗളൂരു പോരാട്ടം നടന്നത്.

റൊണാള്‍ഡീഞ്ഞോയ്ക്കും ഷോള്‍സിനുവേണ്ടി ആരാധകര്‍ ആര്‍ത്തു വിളിച്ചു. റൊണാള്‍ഡീഞ്ഞോയിലൂടെ ഗോവ ആദ്യം മുന്നിലെത്തി. എന്നാല്‍ രണെ്ടണ്ണം തിരിച്ചടിച്ച് ബംഗളൂരു തിരിച്ചുവന്നു. ഈ ലീഡിന് ആയുസ് കുറവായിരുന്നു. ബ്രസീല്‍ താരം രണ്ടാം ഗോളും നേടി സമനില പിടിച്ചു. ഉടന്‍ ഹാട്രിക്കും തികച്ചു.

നാലാം ഗോളും ബ്രസീല്‍ താരത്തിന്റെ വക. ഇതിനുശേഷം അഞ്ചും ആറും ഗോളുകള്‍ ബംഗളൂരുവിന്റെ വലയില്‍ വീണു. കളി തീരാന്‍ മിനിറ്റുകള്‍ ഉള്ളപ്പോള്‍ റൊണാള്‍ഡീഞ്ഞോ ഗോളെണ്ണം അഞ്ചാക്കി. ഈ ഗോളാഘോഷം താരം പരസ്യബോര്‍ഡ് ചാടിക്കടന്ന് ചിയര്‍ലീഡേഴ്‌സിനൊപ്പം ഡാന്‍സ് ചെയ്ത് ആഘോഷിച്ചു. മറ്റൊരു മത്സരത്തില്‍ കൊച്ചി, ചെന്നൈയോടു 4-4 സമനില പാലിച്ചു. ആദ്യമത്സരത്തില്‍ കൊച്ചി ജയിച്ചിരുന്നു.

Related posts