2,841 കോ​ടി രൂപയ്ക്കു കണക്കില്ല! മു​കേ​ഷ് അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ബാ​ങ്കി​ലെ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

ജ​നീ​വ​യി​ലെ എ​ച്ച്എ​സ്ബി​സി ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. മു​കേ​ഷ് അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത അം​ബാ​നി​ക്കും മൂ​ന്നു​മ​ക്ക​ൾ​ക്കു​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ മും​ബൈ യൂ​ണി​റ്റ് ഈ ​വ​ർ​ഷം മാ​ർ​ച്ച് 28നാണ് മുകേഷിന്‍റെ കുടുംബത്തിന് നോ​ട്ടീ​സ് ന​ൽ​കി​യത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12 ന് ​ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് സി​റ്റി​ംഗ് ക്ര​മീ​ക​രി​ച്ചി​രു​ന്നു. 2015 ലെ ​ക​ള്ള​പ്പ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല​രാ​ജ്യ​ങ്ങ​ളി​ലെ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് നോ​ട്ടീ​സ്.

എ​ച്ച്എ​സ്ബി​സി ബാ​ങ്കി​ന്‍റെ ജ​നീ​വ​യി​ലെ കാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റി​ലെ നി​ക്ഷേ​പ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ അം​ബാ​നി കു​ടും​ബ​മാ​ണെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്ന് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചെ​ന്ന വി​വ​രം റി​ല​യ​ൻ​സ് ക​ന്പ​നി​യു​ടെ വ​ക്താ​വ് നി​ഷേ​ധി​ച്ചു. 2003 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് കാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റ് തു​ട​ങ്ങി​യ​ത്. ഇ​തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള ഹ​രി​നാ​രാ​യ​ണ്‍ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ വി​ലാ​സം മും​ബൈ​യി​ലേ​താ​ണ്.

2004 ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് റി​ല​യ​ൻ​സ് പോ​ർ​ട്സ് ആ​ൻ​ഡ് ടെ​ർ​മി​ന​ൽ​സി​ലേ​ക്ക് 2,841 കോ​ടി രൂപ നി​ക്ഷേ​പ​മാ​യി ഇ​വി​ടെ നി​ന്ന് എ​ത്തി. എ​ന്നാ​ൽ ഈ ​നി​ക്ഷേ​പം ന​ട​ത്തി​യ ക​ന്പ​നി​യു​ടെ പേ​ര് ഓ​ഹ​രി​യു​ട​മ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഈ ​തു​ക ആ​ത്യ​ന്തി​ക​മാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഹോ​ൾ​ഡി​ങ്ങ്സി​ലേ​ക്ക് എ​ത്തു​ക​യും, മു​കേ​ഷ് അം​ബാ​നി കു​ടും​ബ​ത്തി​ലെ നാ​ല് പേ​രാ​ണ് ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​മെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഈ ​ക​ന്പ​നി​യി​ലെ ഓ​ഹ​രി​യു​ട​മ സ്വ​കാ​ര്യ ട്ര​സ്റ്റാ​യ ഹ​രി​നാ​രാ​യ​ണ്‍ എ​ന്‍റ​ർ​പ്രൈ​സ​സാ​ണ്. എ​ച്ച്എ​സ്ബി​സി ബാ​ങ്കി​ന്‍റെ 14 ശാ​ഖ​ക​ളി​ലാ​യി 700 ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts