ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി;   പോലീസ് എത്തിയപ്പോൾ താനും വി​ഷം ക​ഴിച്ചെന്ന് ഭർത്താവ്;   കൊലയ്ക്ക് പിന്നിലെ കാരണം തേടി പോലീസ്

കോ​ഴി​ക്കോ​ട്: ചെ​ല​വൂ​രി​ല്‍ ഗൃഹനാഥ വെട്ടേറ്റ് മരിച്ചു. വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച റി​ട്ട.​ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വിനെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ല​വൂ​ര്‍ കു​ണ്ടം​പു​റ​ത്ത് റോ​സ്‌​ഡേ​ല്‍ വീ​ട്ടി​ല്‍ ശോ​ഭ(54) ആ​ണ് മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച രാ​ഘ​വ (64)നെ ​പോ​ലീ​സ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് 9.30 നാ​ണ് സം​ഭ​വം.

കൊ​ടു​വാ​ളു​കൊ​ണ്ട് ശോ​ഭ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം രാ​ഘ​വ​ന്‍ മ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി ശ​ബ്ദം കേ​ട്ട അ​യ​ല്‍​ക്കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ശോ​ഭ മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി രാ​ഘ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് രാ​ഘ​വ​ന്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts