ജാ​തി​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വ​നി​താ ഡോ​ക്ട​ർ ജീവനൊടുക്കിയ സംഭവം: രണ്ടു ഡോ​ക്ട​ർമാർ കൂടി അ​റ​സ്റ്റി​ൽ

മും​ബൈ: ജാ​തി​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വ​നി​താ ഡോ​ക്ട​ർ പാ​യ​ൽ ത​ദ്വി(26) ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ രണ്ടു സീ​നി​യ​ർ ഡോ​ക്ട​ർമാർ കൂടി അ​റ​സ്റ്റി​ൽ. ഡോ.​ഹേ​മ അ​ഹു​ജ, അ​ങ്കി​ത ഖാ​ൻ​ഡേ​വാ​ൾ എ​ന്നി​വ​രാണ് അറസ്റ്റിലായത്. പാ​യ​ലിനൊപ്പം താമസിച്ചിരുന്ന ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഭ​ക്തി മൊ​ഹാ​റെ​ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മേയ് 22 മു​ത​ൽ ഇവർ ഒ​ളിവിലായിരുന്നു. ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​തി വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ഡോ​ക്ട​ർ പാ​യ​ൽ ത​ദ്വി​യാ​ണ് ജീവനൊടുക്കിയത്. മേ​യ് 22-ന് ​ഹോ​സ്റ്റ​ൽ മു​റി​യി​ലാ​ണ് പാ​യ​ൽ ത​ദ്വി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വാ​ഴ്ച്ച മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​ര​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് പാ​യ​ലി​ന്‍റെ കു​ടും​ബം മും​ബൈ​യി​ലെ ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പാ​യ​ലി​ന്‍റെ അ​മ്മ അ​ബേ​ദ, പി​താ​വ് സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യ​ത്.

സ​മ​ര​ത്തി​ൽ പാ​യ​ലി​ന്‍റെ ഭ​ർ​ത്താ​വ് ഡോ. ​സ​ൽ​മാ​ൻ താ​ദ്വി​യും പ​ങ്കെ​ടു​ത്തു. പാ​യ​ലി​ന്‍റെ ആ​ത്മ​ഹ​ത്യ കൊ​ല​പാ​ത​ക​മാ​ണ്. ജാ​തീയ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത മൂ​ന്ന് വ​നി​താ ഡോ​ക്ട​ർ​മാ​രാ​ണ് പാ​യ​ലി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും ഡോ. ​സ​ൽ​മാ​ൻ പ​റ​ഞ്ഞു. സീ​നി​യേ​ഴ്സ് മ​ക​ളെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് നി​ര​വ​ധി ത​വ​ണ പാ​യ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചി​രു​വെ​ന്നും ഡോ. ​സ​ൽ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts