മലേഷ്യയിലെ പെട്രോണാസ് ഇരട്ടഗോപുരം കാണണോ? ഇനി ബംഗളൂരുവിലെത്തിയാല്‍ മതി

ബം​ഗ​ളൂ​രു: മ​ലേ​ഷ്യ​യി​ലെ പെ​ട്രോ​ണാ​സ് ഇ​ര​ട്ട​ഗോ​പു​രം കാ​ണാ​ൻ ഇ​നി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യാ​ൽ മ​തി. കോ​ട്ട​ൻ​പേ​ട്ടി​ലെ ബി​ന്നി ബി​ൽ ഗ്രൗ​ണ്ടി​ൽ പെ​ട്രോ​ണാ​സ് ഗോ​പു​ര​ത്തി​ന്‍റെ മാ​തൃ​ക സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ല്കി. എ​ൻ​ജി​നി​യ​റാ​യ പീ​റ്റ​ർ രൂ​പ​ക​ല്പ​ന ചെ​യ്ത ഗോ​പു​ര​മാ​തൃ​ക​യ്ക്ക് 90 അ​ടി ഉ​യ​ര​വും 40 അ​ടി വീ​തി​യു​മു​ണ്ട്.

നാ​ല്പ​തു പേ​ര​ട​ങ്ങു​ന്ന സം​ഘം ഒ​രു​മാ​സ​മെ​ടു​ത്താ​ണ് ഗോ​പു​ര​മൊ​രു​ക്കി​യ​ത്. 50 ട​ൺ ഉ​രു​ക്ക് ഇ​തി​നാ​യി വേ​ണ്ടി​വ​ന്നു. എ​ൽ​ഇ​ഡി വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങു​ന്ന ഗോ​പു​ര​മാ​തൃ​ക കാ​ണാ​ൻ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്.

Related posts