യ​ശ്വ​ന്ത​പു​ര-ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി; ഇ​ത് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യം

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത​പു​ര- ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ബാ​ന​സ​വാ​ഡി​യി​ൽ നി​ന്ന് തി​രി​കെ യ​ശ്വ​ന്ത​പു​ര​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ കൂ​ടി വി​ജ​യ​മാ​യി. ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റി​യ​തി​നു പി​ന്നാ​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​യ​ത്. പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​പ്പം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ​യ്ക്കും കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ​ഗൗ​ഡ​യ്ക്കും നി​വേ​ദ​നം ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​വേ​ദ​നം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ട്രെ​യി​ൻ മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് യ​ശ്വ​ന്ത​പു​ര- ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (16527- 28) യ​ശ്വ​ന്ത​പു​ര​യ്ക്ക് പ​ക​രം ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ ക​ർ​മ​ലാ​രാ​മി​ലും ബാ​ന​സ​വാ​ഡി​യി​ലും മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ൽ ട്രെ​യി​നി​നു സ്റ്റോ​പ്പു​ള്ള​ത്.

മ​ല​ബാ​ർ‌ മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ യ​ശ്വ​ന്ത​പു​ര ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് മാ​റ്റി​യ​ത് യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​യാ​ക്കി. യ​ശ്വ​ന്ത​പു​ര​യി​ൽ നി​ന്നു മാ​റ്റി​യ​തി​നു ശേ​ഷം യ​ശ്വ​ന്ത​പു​ര- ശി​വ​മോ​ഗ, യ​ശ്വ​ന്ത​പു​ര- മം​ഗ​ളൂ​രു എ​ക്സ്പ്ര​സു​ക​ൾ ഇ​വി​ടെ​നി​ന്ന് പു​തു​താ​യി ആ​രം​ഭി​ച്ചി​രു​ന്നു.

ട്രെ​യി​ൻ മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. ട്രെ​യി​ൻ യ​ശ്വ​ന്ത​പു​ര​യി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി കൂ​ടി ആ​വ​ശ്യ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ച്ചു.

Related posts