ആരാധകർക്ക് പ​ണി പാ​ലുംവെ​ള്ള​ത്തി​ൽ കി​ട്ടും! പാ​ൽ അ​ഭി​ഷേ​കം നടത്തുന്നതിൽ പ​രാ​തി​യു​മാ​യി പാൽ ഡീലർ

ചെ​ന്നൈ: ആരാധകർ ഇ​ഷ്ട​താ​ര​ത്തി​ന്‍റെ ക​ട്ടൗ​ട്ടി​ൽ പാ​ൽ അ​ഭി​ഷേ​കം നടത്തുന്നതിൽ പ​രാ​തി​യു​മാ​യി ത​മി​ഴ്നാ​ട് മി​ൽ​ക്ക് ഡ​ീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ രംഗത്ത്. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ റി​ലീ​സാ​കു​ന്ന അ​ന്ന് പാ​ൽ പാ​ക്ക​റ്റു​ക​ൾ വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

വ​ലി​യ തോ​തി​ൽ മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ട​ണ്‍​ക​ണ​ക്കി​ന് പാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ന്ന​ത്. ഇ​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും റി​ലീ​സ് ദി​ന​ങ്ങ​ളി​ൽ പാ​ൽ ക​ട​ക​ൾ​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​ർ​ദ്ധ​രാ​ത്രി​യാ​ണ് പാ​ക്ക​റ്റ് പാ​ലു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. അ​തുകൊ​ണ്ട് ത​ന്നെ ക​ട​യ്ക്ക് പു​റ​ത്തു​ള്ള പ്ലാ​സ്റ്റി​ക്ക് പെ​ട്ടി​ക​ളി​ലാ​ണ് പാ​ൽ പാ​ക്ക​റ്റു​ക​ൾ ഇ​റ​ക്കി വ​യ്ക്കാ​റ്. ഇ​വി​ടെ നി​ന്നാ​ണ് ആ​രാ​ധ​ക​ർ പാ​ല് മോ​ഷ്ടി​ക്കു​ന്ന​ത്.

Related posts