നികുതി ഇളവ്: യാത്രയ്ക്കു തെളിവ് നല്‍കണം

BIS-TAXന്യൂഡല്‍ഹി: ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിഎ/എല്‍ടിസി) വാങ്ങുന്നവര്‍ യാത്ര ചെയ്തതിന്റെ തെളിവ് തൊഴിലുടമയുടെ പക്കല്‍ നിര്‍ബന്ധമായും നല്‍കണം. ആദായനികുതി വകുപ്പ് ഇതിനായി പുതിയ ഫോം തയാറാക്കി. ചട്ടങ്ങളില്‍ പുതിയ വ്യവസ്ഥ ചേര്‍ക്കുകയും ചെയ്തു.

വീട്ടുവാടക അലവന്‍സ് (എച്ച്ആര്‍എ) വര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതലുണെ്ടങ്കില്‍ വീട്ടുടമയുടെ പേരും വിലാസവും പാനും രേഖപ്പെടുത്തി നല്‍കണം. ഇക്കാര്യങ്ങള്‍ക്കായി ഫോം 12 ബിബി തയാറാക്കി.ഭവനവായ്പയുടെ പലിശയ്ക്ക് അനുവദിച്ചിട്ടുള്ള കിഴിവ് പ്രയോജനപ്പെടുത്താനും ഈ ഫോം നല്‍കണം. വായ്പാ ദാതാവിന്റെ പേര്, വിലാസം, പാന്‍ എന്നിവയാണ് വേണ്ടത്.

അധ്യായ ആറ് എയില്‍പെടുന്ന (80ഡി, 80 ഡിസിഡി, 80 ഡിസിഡി, 80 ഡി, 80 ഇ, 80ഇഇ, 80 ജി, 80 ജിജി, 80 ടിടിഎ തുടങ്ങിയവ) നിക്ഷേപങ്ങളുടെ തെളിവും ഹാജരാക്കണം. ഭൂമിയോ കെട്ടിടമോ വില്‍ക്കുമ്പോള്‍ സ്രോതസില്‍ പിടിക്കുന്ന നികുതി (ടിഡിഎസ്) അടയ്ക്കാനുള്ള സമയപരിധി ഏഴു ദിവസത്തില്‍നിന്ന് 30 ദിവസമാക്കി. 24 ക്യു, 26 ക്യു, 27 ക്യു ഫോമുകളിലുള്ള ത്രൈമാസ ടിഡിഎസ് റിട്ടേണ്‍ സമര്‍പ്പിക്കാനും 15 ദിവസം കൂടി സമയം അനുവദിച്ചു. ജൂണ്‍ ഒന്നിന് ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും.

Related posts