കോടാലി: നൂലുവള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി യുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സിപിഎം നൂലുവള്ളി ബ്രാഞ്ച് സെക്രട്ടറി മയ്യാടന്‍ സതീശന്റെ ഓട്ടോറിക്ഷയാണ് ഇന്നു പുലര്‍ച്ചെ രണ്ടോടെ കത്തിനശിച്ചത്. നൂലുവള്ളി എകെജി സെന്ററില്‍ വീടിനു സമീപത്തു പാര്‍ക്ക് ചെയ്തിരിക്കയായിരുന്നു ഓട്ടോ. ഓട്ടോറിക്ഷ ഏറെക്കുറെ പൂര്‍ണമായി കത്തിനശിച്ചു. ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന പന്തല്പണിക്കുപയോഗിക്കുന്ന തുണിയും മറ്റ് സാമഗ്രികളും കത്തിയതില്‍ ഉള്‍പ്പെടുന്നു. തീയാളുന്നത് കണ്ട് സമീപവാസികള്‍ ഉണര്‍ന്ന് വെള്ളം കോരിയൊഴിച്ച് കെടുത്തുകയായിരുന്നു. കൊടകര സിഐ സി.യൂസഫ്, വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ തീവച്ചുനശിപ്പിച്ചു
