ലോക മുത്തശ്ശി സൂസന്ന ജോണ്‍സ് അന്തരിച്ചു

L-GRANDന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച അമേരിക്കന്‍ സ്വദേശി സൂസന്ന മഷാറ്റ് ജോണ്‍സ് (116) നിര്യാതയായി. ന്യൂയോര്‍ക്കിലെ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം. 1899 ജൂലൈ ആറിനു യുഎസിലെ അലബാമയിലാണ് സൂസന്നയുടെ ജനനം. ഡിട്രോയിറ്റില്‍ നിന്നുള്ള ജെറാലിയന്‍ ടാലിയുടെ മരണത്തോടെയാണ് സൂസന്ന ലോക മുത്തശ്ശിയായത്.ഇറ്റലിക്കാരി എമ്മ മോറാനോ(116) ആണ് പുതിയ പുതിയ ലോകമുത്തശ്ശി. വടക്കുപടിഞ്ഞാറന്‍ പീഡ്‌മോന്‍ഡ് മേഖലയിലെ സിവിയാസ്‌കോയിലുള്ള ഗ്രാമത്തില്‍ 1899 നവംബര്‍ 29നാണ് മോറോന ജനിച്ചത്. എട്ടു മക്കളുള്ള മോറോനോ കൊച്ചുമക്കള്‍ക്കൊപ്പമാണ് താമസം.

Related posts