മുറിക്കുള്ളിൽ ചോര തളംകെട്ടി കിടക്കുന്നു; അമ്മയും മകനും മുറിക്കുള്ളിൽ വെട്ടേറ്റ നിലയി ൽ; പിതാവിനെ അന്വേഷിച്ച പ​ന​ങ്ങാ​ട്ടെ നാട്ടുകാർ പുലർച്ചെ കണ്ടകാഴ്ച ഞെട്ടിക്കുന്നത്…


കൊ​ച്ചി: കൊ​ച്ചി പ​ന​ങ്ങാ​ട് ചേ​പ്പ​ന​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​പ്പ​നം രാ​ഘ​വ​പ്പ​റ​ന്പ് വീ​ട്ടി​ൽ മ​ണി​യ​ൻ(65), ഭാ​ര്യ സ​രോ​ജി​നി(58), മ​ക​ൻ മ​നോ​ജ്(36) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ണി​യ​ൻ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും സ​രോ​ജി​നി​യും മ​നോ​ജും ത​ല​യ്ക്ക് അ​ടി​യേ​റ്റ നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്.

മു​റി​ക്കു​ള്ളി​ൽ ര​ക്തം ത​ളം​കെ​ട്ടി​യ നി​ല​യി​ലാ​ണ്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മ​ണി​യ​ൻ ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നേ​രം പു​ല​ർ​ന്നി​ട്ടും വീ​ട്ടു​കാ​രെ പു​റ​ത്ത് കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​വി​ലെ 8.30 ഓ​ടെ പ​രി​സ​ര​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

മ​നോ​ജി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​വി​ടെ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment