എളമക്കര റോഡ് വികസനം യാഥാര്‍ഥ്യമാക്കും: എം. അനില്‍കുമാര്‍

klm-roadesideകൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ എളമക്കര റോഡിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് എല്‍ഡിഎഫ് എറണാകുളം സ്ഥാനാര്‍ഥി എം. അനില്‍കുമാര്‍. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പുതുക്കലവട്ടത്ത് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് എളമക്കര റോഡ് വികസനം. മെട്രൊ നിര്‍മാണത്തെ തുടര്‍ന്ന് എളുപ്പത്തില്‍ ബൈപാസിലെത്താന്‍ ഏറെപേര്‍ എളമക്കര റോഡിനെ ആശ്രയിക്കുന്നുമുണ്ട്. ഇത് റോഡിലെ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണമായി. ഇരുവശത്തും വീതി കൂട്ടിയുള്ള വികസിപ്പിക്കലിലൂടെ മാത്രമേ ഗതാഗതം സുഗമമാകൂ.

ജോര്‍ജ് ഈഡന്‍ എംഎല്‍എ ആയിരുന്ന കാലം മുതല്‍ യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു എളമക്കര റോഡ് വികസനം. എന്നാല്‍ ഇതുവരെ സ്ഥലമേറ്റെടുക്കല്‍ പോലും തുടങ്ങിയിട്ടില്ല. ഹൈബി ഈഡന്‍ എംഎല്‍എ വിഷയത്തില്‍ യാതൊന്നും ചെയ്തില്ല. നഗരവാസികള്‍ക്ക് ഗതാഗതക്കുരുക്കില്‍ നിന്നു മാറി യാത്ര ചെയ്യാന്‍ ഏറെ പ്രയോജനപ്രദമാകുമായിരുന്ന എളമക്കര റോഡിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അനില്‍ കുമാര്‍ ഉറപ്പു നല്‍കി.

Related posts