കേരള രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്ന തെരഞ്ഞെടുപ്പെന്ന് ഒ.രാജഗോപാല്‍

alp-rajagopalതിരുവനന്തപുരം: ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് വിധി കേരള രാഷ്ട്രീയത്തില്‍ പുതിയ ദിശാബോധം നല്‍കുന്നതായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. എന്‍ഡിഎ മുന്നണി നല്ല മുന്നേറ്റം നടത്തുമെന്നും നേമത്ത് തന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉണ്ടാക്കിയ കേരളതനിമ മടങ്ങി വരുന്നുണ്ടെന്നും ബിജെപിക്ക് നല്ല ജനപിന്തുണയാണ് ലഭിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ബിജെപി വിജയിക്കാതിരിക്കാന്‍ ഇടത് വലത് മുന്നണികള്‍ പല കുതന്ത്രങ്ങളും മെനഞ്ഞിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. ഏകെ.ആന്റണിയ്ക്ക് ബിജെപിയോടുള്ള വിരോധം അഗസ്റ്റ് വെസ്റ്റ അഴിമതി പുറത്ത് വരുന്നതിലുള്ള വേവലാതിയാണ്. ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് ആന്റണി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പിലാണ്. അഴിമതി നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആന്റണിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

Related posts