സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ഒ. രാജഗോപാല്‍

alp-rajagopalചങ്ങനാശേരി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹകരണവും നല്‍കുമെന്നും ജനവിരുദ്ധ നടപടികളെ എതിര്‍ക്കുമെന്നും നിയമസഭയിലെ പ്രഥമ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. ബിജെപി ജില്ലാ കമ്മിറ്റി ഒ. രാജഗോപാലിന് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ കേരളത്തില്‍ അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിയുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അഴിമതി രഹിത ഭരണത്തിലൂടെ ജനശ്രദ്ധ നേടിയതായും രാജഗോപാല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.ഹരി അധ്യക്ഷത വഹിച്ചു. എ.എം. രാധാകൃഷ്ണന്‍, എം.ടി.രമേശ്, എന്‍.കെ. രാധാകൃഷ്ണന്‍ നമ്പൂതിരി, ബി. രാധാകൃഷ്ണമേനോന്‍, കെ.പി. സുരേഷ്, എം.പി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts