നെല്ലിയാമ്പതിയില്‍ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍

pkd-clorinനെല്ലിയാമ്പതി: മഴക്കാല രോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി  നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്ലിയാമ്പതി പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കുടിവെള്ള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി.പഞ്ചായത്തുതല ഉദ്ഘാടനം കൈകാട്ടി കിണര്‍ ക്ലോറിനേഷന്‍ നടത്തികൊണ്ട് നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. സാജു അധ്യക്ഷതവഹിച്ചു.

തുടര്‍ന്ന് രാജക്കാട്, പാടഗിരി, നൂറടി, പോത്തുപാറ,മീര ഫ്‌ളോറസ്, കൂനംപാലം,ഏലം സ്റ്റോര്‍, തേനിപാടി, കൈകാട്ടി എന്നീ പ്രദേശങ്ങളിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി. പ്രസ്തുത പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ശിവദാസന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഇന്ദിര, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ആര്‍.ഷാഹിന, ആര്‍.രത്‌നകുമാരി, കെ.എസ്. സുരേഖ, പാലിയേറ്റീവ് നഴ്‌സ് സീതാലക്ഷ്മി, ഫാര്‍മസിസ്റ്റ് ആര്‍.സന്തോഷ് രവി എന്നിവര്‍ പങ്കെടുത്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. രവീന്ദ്രന്‍ സ്വാഗതവും ജെ. ആരോഗ്യം ജോയ്‌സണ്‍ നന്ദിയും പറഞ്ഞു.

Related posts