വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ മടി കാട്ടാത്ത നടിയാണ് റിമ കല്ലിങ്കല്‍. കല്യാണത്തിന് ശേഷം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ ശ്രദ്ധകൂടിയതോടെ അധികം ചിത്രങ്ങളിലൊന്നും റിമയെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ റാണി പത്മിനിയിലെ പത്മിനി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ കാടു പൂക്കുന്ന നേരം എന്ന സിനിമയില്‍ മാവോയിസ്റ്റായാണ് റിമയെത്തുന്നത്. റിമയും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
മാവോയിസ്റ്റ് പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോ. ബിജുവാണ്. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബേര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.