പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സിൽ ചാലക്കുടിയിൽ ദുരിതബാധിതർക്കെത്തിച്ച  അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​ക്കു​ന്നു

ചാ​ല​ക്കു​ടി: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി കൊ​ണ്ടു​വ​ന്ന ട​ണ്‍​ക​ണ​ക്കി​ന് അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യാ​തെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ന​ക​ത്ത് കി​ട​ന്നു ന​ശി​ക്കു​ന്നു. റ​സ്റ്റ്ഹൗ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തു​ത​ന്നെ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ല​ങ്കോ​ല​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ്.

പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ശി​ച്ച് ആ​യി​ര​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം മൂ​ലം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കാ​തെ വ​ലി​ച്ചെ​റി​ഞ്ഞി​ട്ടി​രി​ക്കു​ന്ന​ത്. താ​ലൂ​ക്കി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

അ​രി, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ടി​ന്നു​ക​ൾ മ​റ്റു​മാ​ണ് ഇ​വി​ടെ കി​ട​ന്നു ന​ശി​ക്കു​ന്ന​ത്. ക്യാ​ന്പു​ക​ളി​ലേ​ക്ക് അ​രി​യും മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ വ​ന്ന​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ഴി മാ​ത്ര​മേ ഇ​വി​ടെ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി​വി​ട്ടി​രു​ന്നു.

താ​ലൂ​ക്കി​ൽ ഒ​ന്പ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 98 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്നു​ണ്ട്. റ​സ്റ്റ് ഹൗ​സി​ൽ കി​ട​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഒ​ടു​വി​ൽ മാ​ലി​ന്യ​മാ​ക്കി ത​ള്ളേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

Related posts