ആലപ്പുഴ: ട്രോളിംഗ് നിരോധനം 14ന് അര്‍ധരാത്രിമുതല്‍ 31 വരെ കടല്‍ത്തീരത്ത് നിലവില്‍ വരുത്തുന്നതിനു മുന്നോടിയായി കളക്ടര്‍ ആര്.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ട്രോളിംഗ് നിരോധന കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തരുത്. നിയമം ലംഘിച്ചു മത്സ്യ ബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
ട്രോളിംഗ് നിരോധനം, മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനം, എന്നിവയുടെ ഭാഗമായി ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഫോണ്‍: 0477 2251103, കളക്ടറേറ്റ് ഫോണ്‍: 0477 2238630.