അ​ച്ഛ​നും മ​ക​നും ഓ​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലി​ടി​ച്ച് അ​മ്മ​യ്ക്കു പ​രി​ക്ക്; നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം…

രാ​ജ​കു​മാ​രി: മ​ക​ൻ ഓ​ടി​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ പി​താ​വ് ഓ​ടി​ച്ച ജീ​പ്പ് ഇ​ടി​ച്ച് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന അമ്മയ്ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം.

മു​രി​ക്കും​തൊ​ട്ടി ത​ല​ച്ചി​റ​യി​ൽ ഷാ​ൻ ഓ​ടി​ച്ചി​രു​ന്ന ബ​സി​ലാ​ണ് പി​താ​വ് ബേ​ബി​ഓ​ടി​ച്ചി​രു​ന്ന ജീ​പ്പ് ഇ​ടി​ച്ച​ത്. ജീ​പ്പി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന അമ്മ മേ​രി ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ണു.

ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ൽ മ​റ്റാ​ർ​ക്കും പ​രി​ക്കി​ല്ല.

ച​തു​രം​ഗ​പ്പാ​റ​യ്ക്കു സ​മീ​പം കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​രി​ച്ച ഡോ. ​ബി​ബി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ ക​ട്ട​പ്പ​ന​യ്ക്കു പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ജീ​പ്പ് യാ​ത്രി​ക​ർ. രാ​ജാ​ക്കാ​ടു​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു ബ​സ്.

Related posts

Leave a Comment