ദമ്പതികളുടെ എവറസ്റ്റ് കയറ്റം ഫോട്ടോഷോപ്പ്? നേപ്പാള്‍ ടൂറിസം നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങിയേക്കും പുലിവാലു പിടിച്ച് പോലീസ് ദമ്പതികള്‍

_90152063_mediaitem90152062എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ പോലീസ് ദമ്പതികളുടെ അവകാശവാദം കളവാണെന്ന വാദങ്ങള്‍ കനപ്പെടുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ നേപ്പാളി പോലീസും തീരുമാനിച്ചതോടെ പൂനെ സ്വദേശികളായ ദമ്പതികള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പൂനെ പോലീസിലെ ദമ്പതികളായ താരകേശ്വരിയും ദിനേശ് റാത്തോഡും കൊടുമുടി കീഴടക്കിയ വാര്‍ത്ത ലോകമെമ്പാടും വലിയ ചര്‍ച്ചയായിരുന്നു. മേയ് 23നായിരുന്നു ഇരുവരും കൊടുമുടിയുടെ മുകളിലെത്തിയതെന്നാണ് അവകാശവാദം.

ബംഗളൂരുവില്‍നിന്നുള്ള പര്‍വതാരോഹകന്‍ സത്യരൂപ് സിദ്ധാനന്തയാണ് ഇരുവരുടെയും അവകാശവാദം കളവാണെന്നതിന്റെ തെളിവുമായി രംഗത്തെത്തിയത്. പര്‍വതത്തിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റം വരുത്തിയാണ് ഇരുവരും അവകാശവാദം ഉന്നയിക്കുന്നതെന്നാണ് സത്യരൂപ് പറയുന്നത്. നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നു ഇരുവരും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു. ദമ്പതികള്‍ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എവറസ്റ്റിന്റെ സെറ്റിട്ടശേഷമാണെന്ന വാദവും പടരുന്നുണ്ട്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണത്രേ ഇവരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

Related posts