തൃശൂര്‍: തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ കായികമേളയില്‍ വെങ്കലമെഡല്‍ നേടിയ ഹൈജംപ് താരം കെ.എസ്. അനന്തുവിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. സമ്പര്‍ക്ക് ഗാന്ധി എക്സ്പ്രസില്‍ ഇന്നു രാവിലെ 11.40ന് തൃശൂരിലെത്തിയ അനന്തുവിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ സഹപാഠികള്‍, പ്രിന്‍സിപ്പല്‍ പി. രാധാകൃഷ്ണന്, പ്രധാനാധ്യാപിക സരസ്വതി അന്തര്‍ജനം, പരിശീലകന് നെല്സണ്മാഷ്, പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
കരിയറിലെ മികച്ച റിക്കാര്ഡോടെയല്ല പ്രകടനമെങ്കിലും ലോക മീറ്റില്‍ മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ടെന്ന് അനന്തു പറഞ്ഞു. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം ഞങ്ങളെ ബാധിച്ചില്ല. എങ്കിലും അട്ടിമറിയുടെ വാര്‍ത്തകള്‍ ഭയപ്പെടുത്തിയിരുന്നുവെന്നും അനന്തു പറഞ്ഞു.