ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും: മന്ത്രി ശൈലജ

tvm-shailjaപാനൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ തൊഴില്‍ വകുപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.ത്ൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത്  സംഘടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ഇതരസംസ്ഥാന തൊഴിലാളികളെയും പൗരന്മാരായി കാണാന്‍ നമുക്ക് കഴിയണം.

കേരളത്തിന് വലിയ സംഭാവനകളാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണം. അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണം. വൃത്തി ഹീനമായ താമസ സ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നു. മിനിമം ജീവിത സൗകര്യങ്ങള്‍ ഒരുക്കാന്‍ കരാറുകാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസി കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് നിഷ നെല്ലാട്ട്, കെ.പി ചന്ദ്രന്‍, എ.സി ഷരീന, ഡോ. സല്‍മ മുഹമ്മദ്, എ.വി ബാലന്‍,  നസീമ ചാമാളിയത്തില്‍, ടി.പി അബൂബക്കര്‍ ഹാജി, ഡോ. സീനത്ത് കുഞ്ഞമ്മദ്, കൃഷ്ണന്‍ മാസ്റ്റര്‍, എ. രാഘവന്‍ മാസ്റ്റര്‍, തിലകന്‍ മാസ്റ്റര്‍, എം.കെ സജിത്കുമാര്‍, ടി. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts