വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​യെ ആ​ക്ര​മി​ച്ച് പോലീസുകാരൻ;  പരിചയത്തിന്‍റെ പേരിൽ യുവതിക്ക് ഒരുലക്ഷത്തിന് അടുത്ത് പണം കടം നൽകി; ഒടുവിൽ…

ക​ണ്ണൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ റൂ​റ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലെ സീ​നി​യ​ർ സി​പി​ഒ ആ​യ ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​രം സ്വ​ദേ​ശി ടി.​വി. പ്ര​ദീ​പാ​ണ് പി​ടി​യി​ലാ​യ​ത്. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യും പോ​ലീ​സു​കാ​ര​നും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് സ്ത്രീ​ക്ക് പ്ര​ദീ​പ് 80,000 രൂ​പ ക​ടം ന​ൽ​കി​യി​രു​ന്നു.

ആ ​പ​ണം തി​രി​കെ ചോ​ദി​ച്ചാ​ണ് പ്ര​ദീ​പ് യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ക്കു​ക​യും ക​സേ​ര​യു​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment