മറയൂർ: തക്കാളിവില ക്രമാതീതമായി കൂടുന്നതു നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ സഹകരണസംഘം വഴി 85 രൂപമുതൽ 100 രൂപ വരെ നിരക്കിൽ വിൽപ്പന നടത്താൻ തീരുമാനിച്ചു.
ഒരുമാസമായി പെയ്യുന്ന കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്.
മറയൂർ അതിർത്തി പട്ടണങ്ങളായ ഉദുമൽപേട്ടയുടെ ചുറ്റുവട്ട ഗ്രാമങ്ങളിലും പഴനി, ഒട്ടംഛത്രം മേഖലകളിലുമാണ് വ്യാപകമായി തക്കാളി കൃഷി ഉള്ളത്. ഇവിടെനിന്നുമാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ എത്തുന്നത്.
ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തക്കാളി കൂടുതലായും എത്തുന്നത് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്.
ചെന്നൈയിൽ ഒരുകിലോ തക്കാളിയുടെ വില 140 രൂപയാണ്. തമിഴ്നാട്ടിൽ ആപ്പിൾ വിലയും 140 രൂപയാണ്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.