ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​ദ്യ ബ​ന്ധ​ത്തി​ലു​ണ്ടാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ…! പോലീസിനോട് അവള്‍ എല്ലാം തുറന്നു പറഞ്ഞു; യുവാവ് കുടുങ്ങി

കി​ട​ങ്ങൂ​ര്‍: ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​ദ്യ ബ​ന്ധ​ത്തി​ലു​ണ്ടാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍.

മാ​സ​ങ്ങ​ളോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ബി​ജു ബാ​ല​കൃ​ഷ്ണ​നെ (41 )യാ​ണ് കി​ട​ങ്ങൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ല്‍​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യും മ​ക​ളെ​യും​കൂ​ട്ടി ചേ​ര്‍​പ്പു​ങ്ക​ലി​ലു​ള്ള ലോ​ഡ്ജി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബി​ജു​വി​ന്‍റെ പീ​ഡ​ന​ശ്ര​മ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടിയ പെ​ണ്‍​കു​ട്ടിക്ക് സ്റ്റെ​യ​റി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കി​ട​ങ്ങൂ​ര്‍ പോലീ​സ് കേ​സെ​ടു​ത്ത​ത​റി​ഞ്ഞ് പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കി​ട​ങ്ങൂ​ര്‍ എ​സ്‌​ഐ പി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ജ​യ​ച​ന്ദ്ര​ന്‍, എം.​ജി. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പീഡനം: പ്ര​തി അ​റ​സ്റ്റി​ൽ

കി​ട​ങ്ങൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഓ​ത​റ പാ​റ​ക്കു​ള​ത്തി​ൽ സു​നി​ൽ​കു​മാ​റാ(49)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി തി​രു​വ​ല്ല, വാ​ക​ത്താ​നം, കൂ​ട​ല്ലൂ​ർ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു വീ​ട് എ​ടു​ത്താ​ണു പീ​ഡി​പ്പി​ച്ച​ത്.

നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാ​ൾ വി​വാ​ഹം ക​ഴി​ക്കാ​തെ വ​ന്ന​തോ​ടെ യു​വ​തി കി​ട​ങ്ങൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വാ​ക​ത്താ​നം മ​ണി​ക​ണ്ഠ അ​ന്പ​ല​ത്തി​ന​ടു​ത്തു​ള്ള വാ​ട​ക​മു​റി​യി​ൽ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ട​ങ്ങൂ​ർ എ​സ്എ​ച്ച്ഒ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment