ആ​പ്പി​ളി​നും ത​ക്കാ​ളി​ക്കും ഒ​രേ വി​ല ! ഒ​രു​മാ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക കൃ​ഷിനാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്

മ​റ​യൂ​ർ: ത​ക്കാ​ളി​വി​ല ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ​സം​ഘം വ​ഴി 85 രൂ​പ​മു​ത​ൽ 100 രൂ​പ വ​രെ നി​ര​ക്കി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ഒ​രു​മാ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക കൃ​ഷിനാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്.

മ​റ​യൂ​ർ അ​തി​ർ​ത്തി പ​ട്ട​ണ​ങ്ങ​ളാ​യ ഉ​ദു​മ​ൽ​പേ​ട്ട​യു​ടെ ചു​റ്റു​വ​ട്ട ഗ്രാ​മ​ങ്ങ​ളി​ലും പ​ഴ​നി, ഒ​ട്ടംഛ​ത്രം മേ​ഖ​ല​ക​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി ത​ക്കാ​ളി കൃ​ഷി ഉ​ള്ള​ത്. ഇ​വി​ടെ​നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്.

ചെ​ന്നൈ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ത​ക്കാ​ളി കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത് ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്.

ചെ​ന്നൈ​യി​ൽ ഒ​രു​കി​ലോ ത​ക്കാ​ളി​യു​ടെ വി​ല 140 രൂ​പ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ആ​പ്പി​ൾ വി​ല​യും 140 രൂ​പ​യാ​ണ്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Related posts

Leave a Comment