മ​ഞ്ഞു​പെ​യ്യു​ന്ന ക്രി​സ്മ​സ് രാ​വു​ക​ളു​ടെ അ​ല​ങ്കാ​രമായ നക്ഷത്രങ്ങളിൽ മിന്നും താരമായി മി​ന്ന​ല്‍ മു​ര​ളി​


സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: മ​ഞ്ഞു​പെ​യ്യു​ന്ന ക്രി​സ്മ​സ് രാ​വു​ക​ളു​ടെ അ​ല​ങ്കാ​ര​മാ​ണ് മി​ന്നി​ത്തെ​ളി​യു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ. ഓ​രോ വ​ർ​ഷ​വും ക്രി​സ്മ​സ് വി​പ​ണി​യി​ൽ ഒ​രു ഹി​റ്റ് താ​രം ഉ​ണ്ടാ​കും. ഇ​ത്ത​വ​ണ​ത്തെ വി​പ​ണി​യി​ല്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത് മി​ന്ന​ല്‍ മു​ര​ളി​യാ​ണ്.

മ​ള്‍​ട്ടി ഷേ​ഡി​ല്‍ ഒ​രു മി​ന്ന​ല്‍ പോ​ലെ ഇ​ത​ളു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം പാ​ഞ്ഞെ​ത്തു​ന്ന ഈ ​ന​ക്ഷ​ത്ര​ത്തി​ന് സൂ​പ്പ​ര്‍ ലു​ക്കാ​ണ്. ഫ്‌​ളൂ​റ​സെ​ന്‍റ് പേ​പ്പ​റി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന മി​ന്ന​ല്‍ മു​ര​ളി 11, ഒ​മ്പ​തു മൂ​ല​ക​ളു​ള്ള വാ​ല്‍ ന​ക്ഷ​ത്ര​മാ​ണ്. മി​ന്ന​ലി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഈ ​ന​ക്ഷ​ത്രം പി​ങ്ക്, നീ​ല നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 180 രൂ​പ​യാ​ണ് മി​ന്ന​ല്‍ മു​ര​ളി​യു​ടെ വി​ല.

കുറുപ്പും മരക്കാറും
കു​റു​പ്പി​നെ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 120 രൂ​പ മു​ട​ക്ക​ണം. കു​റു​പ്പ് എ​ന്ന പേ​രി​ല്‍ മ​ള്‍​ട്ടി ക​ള​റി​ല്‍ പൂ ​പോ​ലെ​യി​രി​ക്കു​ന്ന ഈ ​ന​ക്ഷ​ത്രം നീ​ല, ചു​വ​പ്പ്, ഗോ​ള്‍​ഡ​ന്‍, ബ്രൗ​ണ്‍ എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന പേ​രി​ലു​ള്ള മ​ര​യ്ക്കാ​ര്‍ ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് മ​റ്റൊ​രു ട്രെ​ന്‍​ഡി ഇ​നം. പ​തി​നൊ​ന്നു മൂ​ല​ക​ളു​ള്ള ഈ ​ന​ക്ഷ​ത്രം മി​ന്ന​ല്‍​പ്പി​ണ​ര്‍ പോ​ലെ ടി ​ഷേ​പ്പി​ല്‍ തി​ള​ങ്ങും. വെ​ളു​ത്ത ബ​ട്ട​ര്‍ പേ​പ്പ​റി​ലു​ള്ള മ​ര​യ്ക്കാ​ര്‍​ക്കും ഫാ​ന്‍​സ് കൂ​ടു​ത​ല്‍ ഉ​ണ്ട്. ഇ​വ​യ്ക്ക് അ​ല്‍​പം വി​ല കൂ​ടും. 220 രൂ​പ​യാ​ണ് മ​ര​യ്ക്കാ​രു​ടെ വി​ല.

താ​യ്‌​ല​ന്‍​ഡ് നക്ഷത്രങ്ങൾ
താ​യ്‌​ല​ന്‍​ഡ് മോ​ഡ​ല്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കും വി​പ​ണി​യി​ല്‍ ഡി​മാ​ന്‍​ഡ് ഉ​ണ്ട്. ഏ​ഴും അ​ഞ്ചും മൂ​ല​ക​ളു​ള്ള താ​യ്‌​ല​ന്‍​ഡ് ന​ക്ഷ​ത്ര​ങ്ങ​ള്‍ ബ്ലാ​ക്ക് ഷേ​ഡി​ല്‍ വി​വി​ധ ഡി​സൈ​നു​ക​ളി​ല്‍ ല​ഭി​ക്കും. തു​ണി​ത്ത​ര​ങ്ങ​ളി​ല്‍ പ്രി​ന്‍​ഡ് ഡി​സൈ​ന്‍ വ​രു​ന്ന​തു​പോ​ലെ​യാ​ണ് ഇ​വ​യു​ടെ നി​ര്‍​മി​തി. ജം​ബോ സൈ​സ് ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് മ​റ്റൊ​രു ട്രെ​ന്‍​ഡ്. ര​ണ്ടു വ​ലി​യ ന​ക്ഷ​ത്ര​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​പ്പം വ​രും ഇ​വ​യ്ക്ക്. കൊ​മ്പ​ന്‍ സ്റ്റാ​റു​ക​ളാ​ണ് മ​റ്റൊ​രു വെ​റൈ​റ്റി ഐ​റ്റം.

ഏ​ഴു മൂ​ല​ക​ളു​ള്ള മ​ള്‍​ഡി ഷേ​ഡ് വൈ​റ്റ് ബ​ട്ട​ര്‍ പേ​പ്പ​റി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന കൊ​മ്പ​ന്‍ സ്റ്റാ​റി​ന് 250 രൂ​പ വ​രും. സി​നി​മ​ക​ളു​ടെ പേ​രു​ക​ളി​ലു​ള​ള ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കു പു​റ​മേ അ​ഞ്ചു മൂ​ല​ക​ളു​ള്ള വാ​ല്‍ ന​ക്ഷ​ത്ര​ത്തി​ന്റെ വാ​ലി​ല്‍ മ​ണി പി​ടി​പ്പി​ച്ച മോ​ഡ​ലി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പ്ര​കാ​ശം വ​രു​മ്പോ​ള്‍ നീ​ല​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള ഈ ​മ​ണി​ക​ള്‍ തി​ള​ങ്ങും.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളോ​ടു​ള്ള പ്രി​യ​ത്തി​ന് ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്ന് എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വെ കൊ​ളു​ത്ത​റ അ​ന​ശ്വ​ര പേ​പ്പ​ര്‍ ആ​ന്‍​ഡ് സ്റ്റേ‌​ഷ​ന​റി ഷോ​പ്പി​ലെ സെ​യി​ല്‍​സ്മാ​ന്‍ അ​രു​ണ്‍ വി. ​നാ​ഥ് പ​റ​ഞ്ഞു. ബ​ട്ട​ര്‍ പേ​പ്പ​റി​ല്‍ പ്രി​ന്‍റ് വ​രു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​യു​ടെ ഡി​സൈ​ന്‍.

ഏ​ഴ്, പ​തി​നൊ​ന്ന് മൂ​ല​ക​ളി​ല്‍ വാ​ല്‍ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്.ക​ഴി​ഞ്ഞ വ​ര്‍​ഷം ട്രെ​ന്‍​ഡി​യാ​യി​രു​ന്ന നി​യോ​ണ്‍ നി​റ​ങ്ങ​ളി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ലു​ണ്ട്. വി​വി​ധ ആ​കൃ​തി​ക​ളി​ലു​ള്ള ഈ ​ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്ക് 150 രൂ​പ മു​ത​ലാ​ണ് വി​ല. 50 രൂ​പ മു​ത​ല്‍ 300 രൂപവ​രെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്.

Related posts

Leave a Comment