കാല്‍മുട്ടിനേറ്റ പരിക്ക്; സൈന നെഹ്‌വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

fb-sainaഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ കാല്‍മുട്ടിന്റെ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് വഷളായതോടെയാണ് ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ സൈനയെ പ്രവേശിപ്പിച്ചത്. എംആര്‍ഐ സ്കാനിംഗ് നടത്തിയെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകേണ്ടിവരുമെന്ന സൂചനയുമുണ്ട്.

പരിക്കിനെത്തുടര്‍ന്ന് റിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ലോക അഞ്ചാം നമ്പറായ ഇന്ത്യന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഇരുപത്തിയാറുകാരിയായ സൈന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ലോക 61-ാം നമ്പര്‍ താരമായ യുക്രെയിനിന്റെ മരിയ ഉല്‍ട്ടിനയോട് പരാജയപ്പെട്ട് നോക്കൗട്ട് കാണാതെ പുറത്തായിരുന്നു. മരിയയ്‌ക്കെതിരായ മത്സരത്തില്‍ സൈനയുടെ പരിക്ക് ഗുരുതരമായതാണ് അടിയന്തര ചികിത്സയ്ക്കു വിധേയമാക്കാന്‍ കാരണമെന്നു സൈനയുടെ പിതാവ് ഹര്‍വീര്‍ സിംഗ് പറഞ്ഞു.

Related posts