സിന്‍സിനാറ്റി: ടെന്നീസ് വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ഇന്ത്യയുടെ സാനിയ മിര്‍സയ്ക്ക് ഒന്നാം റാങ്ക്. മാര്‍ട്ടിന ഹിംഗിസുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ബാര്‍ബറ സ്ട്രിക്കോവയോട് കൂട്ടുകൂടി ചേര്‍ന്ന് സിന്‍സിനാറ്റി ഓപ്പണ്‍ കിരീടം ചൂടിയതോടെയാണ് സാനിയ ഒന്നാം സ്ഥാനത്തെത്തിയത്. ഹിംഗിസ് – അമേരിക്കയുടെ കോക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം ചേര്‍ന്നപ്പോള്‍ കലാശപ്പോരാട്ടത്തില്‍ സാനിയ സഖ്യത്തിനെതിരേ പരാജയമായിരുന്നു ഫലം. ഇതോടെയാണ് സാനിയ ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വനിതാ സഖ്യമായിരുന്നു സാനിയ-ഹിംഗിസ്. 7-5, 6-4 എന്ന സ്കോറിനായിരുന്നു സാനിയ- ബാര്‍ബറ സഖ്യത്തിന്റെ വിജയം.
സാനിയയ്ക്ക് ഒന്നാം റാങ്ക്
