പത്തൊമ്പതാം നൂറ്റാണ്ട് ! വെറുതെയൊരു ചിരത്ര സിനിമയല്ല; ഇത് പുതിയൊരു ചിത്രം; സംവിധായകൻ വിനയൻ പറയുന്നു

ടി.​ജി.​ബൈ​ജു​നാ​ഥ്

അ​ടി​ച്ചേ​ൽ​പ്പി​ച്ച വി​ല​ക്കു​ക​ളു​ടെ കാ​ല​മൊ​ക്കെ ധീ​ര​മാ​യി മ​റി​ക​ട​ന്ന് വീ​ണ്ടു​മൊ​രു വി​ന​യ​ൻ സി​നി​മ ഈ ​ഓ​ണ​ക്കാ​ല​ത്ത് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്.

ച​രി​ത്രം ത​മ​സ്ക​രി​ച്ച ന​വോ​ത്ഥാ​ന നാ​യ​ക​ൻ ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട്. അ​ദ്്ഭു​ത​ദ്വീ​പി​നു ശേ​ഷം ചെ​യ്യാ​നാ​ഗ്ര​ഹി​ച്ച സി​നി​മ​യാ​ണി​തെ​ന്നു വി​ന​യ​ൻ പ​റ​യു​ന്നു.

‘പ​തി​നേ​ഴു വ​ർ​ഷം മു​ന്പ് ര​ണ്ട​ര​ക്കോ​ടി ബ​ജ​റ്റി​ൽ 300 കു​ഞ്ഞ​ൻ​മാ​രെ വ​ച്ച് വ​ലി​യ ഫ്രെ​യി​മി​ൽ കാ​ണി​ച്ച സി​നി​മ​യാ​ണ് അ​ദ്ഭു​ത​ദ്വീ​പ്.

അ​തി​നും​മു​ന്പേ ഈ ​സി​നി​മ​യു​ടെ പ്ലോ​ട്ട് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു പ​ടം വ​ലി​യ കാ​ൻ​വാ​സി​ൽ ചെ​യ്യാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ എ​ന്ന വ​ലി​യ പ്രൊ​ഡ്യൂ​സ​ർ മു​ന്നോ​ട്ടു വ​ന്ന​പ്പോ​ഴാ​ണ് അ​തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്.’

ഈ ​ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യു​ടെ പ്ര​സ​ക്തി​യെ​ന്താ​ണ്…?

ഈ ​നൂ​റ്റാ​ണ്ടി​ൽ ഏ​റ്റ​വും പ്ര​സ​ക്തി​യു​ള്ള സ​ബ്ജ​ക്ടാ​ണ് പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ക​ഥ.​ കാ​ര​ണം, ന​വോ​ത്ഥാ​ന സ​മി​തി​ക​ളും ന​വോ​ത്ഥാ​ന​ത്തി​നു വേ​ണ്ടി വ​ലി​യ മു​റ​വി​ളി​ക​ളും ന​ട​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണു ന​മ്മ​ൾ പോ​കു​ന്ന​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നു പോ​ലും പ്ര​ചോ​ദ​നം ന​ല്കി​യ, അ​ദ്ദേ​ഹ​ത്തി​നും എ​ത്ര​യോ വ​ർ​ഷം മു​ന്പ് ക്ഷേ​ത്ര​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ധീ​ര​നാ​യ ഒ​രു പോ​രാ​ളി​യു​ടെ ക​ഥ​യാ​ണ് ന​മ്മ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തു സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ, സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ബോ​ഡി ഷെ​യ്മിം​ഗി​നും ഡീ​മോ​റ​ലൈ​സിം​ഗി​നും ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്.

സ്ത്രീ​യ്ക്ക് മാ​റു​മ​റ​യ്ക്കാ​ൻ, ന​ഗ്ന​ത മ​റ​യ്ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് അ​തി​നു​വേ​ണ്ടി പോ​രാ​ടി​യ വ​ലി​യ പോ​രാ​ളി​യു​ടെ ക​ഥ​യാ​ണി​ത്.

അ​ധി​കാ​ര വ​ർ​ഗ​ത്തോ​ടും പ്ര​മാ​ണി വ​ർ​ഗ​ത്തോ​ടും ഏ​റ്റു​മു​ട്ടാ​നു​ം വേ​ണ്ടി​വ​ന്നാ​ൽ യു​ദ്ധം ചെ​യ്യാ​നും ത​യാ​റാ​യ നാ​യ​ക​നാ​യി​രു​ന്നു ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ.

ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ എ​ന്ന ക​ഥ​യു​ടെ തീ​പ്പൊ​രി എ​വി​ടെ​നി​ന്നാ​ണ്…‍?

അ​ന്പ​ല​പ്പു​ഴ​ക്കാ​ര​നാ​ണു ഞാ​ൻ. ഇ​ല​ക്്ട്രിസി​റ്റി ബോ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്ത് ഞ​ങ്ങ​ളു​ടെ സെ​ക്്ഷ​നു കീ​ഴി​ലാ​യി​രു​ന്നു എ​ന്‍റെ തൊ​ട്ട​ടു​ത്ത ഗ്രാ​മ​മാ​യ ആ​റാ​ട്ടു​പു​ഴ.

കു​ട്ടി​ക്കാ​ലം മു​ത​ലേ ഞാ​ൻ കേ​ട്ട ക​ഥ​യാ​ണ് ആ​റാ​ട്ടു​പു​ഴ​യി​ലെ വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടേ​ത്. തൊ​ട്ട​ടു​ത്ത മ​റ്റൊ​രു ഗ്രാ​മ​മാ​യ ചേ​ർ​ത്ത​ല​യി​ലെ മു​ല​ച്ചി​പ്പ​റ​ന്പും ഞാ​ൻ കേ​ട്ട ക​ഥ​ക​ളി​ലു​ണ്ട്.

അ​തേ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി, മാ​റു മ​റ​യ്ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു വേ​ണ്ടി മാ​റ് മു​റി​ച്ച് ആ​ത്മാ​ഹൂ​തി ചെ​യ്ത, മു​ല​ച്ചി​പ്പ​റ​ന്പി​ൽ ജീ​വി​ച്ചി​രു​ന്ന ഒ​രു ന​ങ്ങേ​ലി​യെ​ക്കു​റി​ച്ചും അ​റി​ഞ്ഞു.

ഇ​തു സി​ജു​ വി​ൽ​സ​നെ മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ സി​നി​മ​യാ​ണോ? മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ എ​ന്നി​വ​ർ പിന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​ജു വി​ൽ​സ​ണി​ലേ​ക്ക് എ​ത്തി​യ​തെ​ന്നു കേ​ട്ടി​രു​ന്നു. വാ​സ്ത​വ​മെ​ന്താ​ണ്?

ഏ​തെ​ങ്കി​ലും താ​ര​ത്തെ ക​ണ്ടു​കൊ​ണ്ട​ല്ല ഞാ​ൻ ഈ ​ക​ഥാ​പാ​ത്ര​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഈ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്പോ​ൾ ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ​യി​ലെ​യൊ​ക്കെ മ​മ്മൂ​ട്ടി​യെ​യാ​വും മ​ന​സി​ൽ വ​രി​ക.

പ​ക്ഷേ, മ​മ്മൂ​ക്ക​യ്ക്ക് ഇ​പ്പോ​ൾ അ​തു ചെ​യ്യാ​ൻ​പ​റ്റി​ല്ല. കാ​ര​ണം, വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടെ നാ​ല്പ​തു വ​യ​സി​നോ​ടു ചേ​ർ​ന്ന
കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളൊ​ക്കെ ന​ട​ക്കു​ന്ന​ത്.

സ​ത്യ​ത്തി​ൽ, ജ​യ​സൂ​ര്യ ഉ​ൾ​പ്പെ​ടെ എ​ന്‍റെ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​തി​ന്‍റെ ക​ഥ​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. പി​ന്നെ, ഞാ​ൻ ത​ന്നെ കൊ​ണ്ടു​വ​ന്ന ന​ട​നാ​ണെ​ങ്കി​ലും ജ​യ​സൂ​ര്യ​യ്ക്ക് ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​മ​ല്ല ഇ​ത്. ഇ​തൊ​രു യോ​ദ്ധാ​വി​ന്‍റെ ആ​ക്്ഷ​ൻ പാ​യ്ക്ക് ത്രി​ല്ല​റാ​ണ്.

പൃ​ഥ്വി​രാ​ജി​നോ​ടും സം​സാ​രി​ച്ചി​രു​ന്നു എ​ന്ന​തു സ​ത്യ​മാ​ണ്. ഇ​ങ്ങ​നെ​യൊ​രു പ​ടം ചെ​യ്യു​ന്പോ​ൾ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പൃ​ഥ്വി​രാ​ജാ​ണ് ആ​ദ്യ ചോ​യ്സ്. ഇ​പ്പോ​ൾ ഡേ​റ്റി​ല്ല, അ​ടു​ത്ത​വ​ർ​ഷം ചെ​യ്യാ​മെ​ന്നാ​ണ് പൃ​ഥ്വി പ​റ​ഞ്ഞ​ത്.

അതു മാത്രമല്ല, ഈ വിഷയം സംസാരിക്കുന്ന സമയ ത്ത് പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക് പേജിൽ വാരി യംകുന്നൻ എന്നൊരു ചിത്രം ചെയ്യാൻ പോകു ന്നതായി അനൗൺസ് ചെയ്തിരുന്നു. അതുകൊ ണ്ടായിരുന്നിരിക്കാം പൃഥ്വി പിന്മാറിയത്.

ഒ​രു ക​ഥ ചെ​യ്യാ​മെ​ന്നു തോ​ന്നു​ക​യും അ​തി​നൊ​രു പ്രൊ​ഡ്യൂ​സ​ർ ഉ​ണ്ടാ​വു​ക​യും ചെ​യ്താ​ൽ അ​തി​നു​വേ​ണ്ടി ഒ​രാ​ർ​ട്ടി​സ്റ്റി​നു പി​റ​കേ പോ​കു​ന്ന സ്വ​ഭാ​വം എ​നി​ക്കി​ല്ല.

‘വി​ന​യ​ൻ കൊ​ണ്ടു​വ​ന്ന എ​ത്ര​യോ പേ​ർ ഇ​വി​ടെ വ​ലി​യ ആ​ളു​ക​ളാ​യി, പു​തി​യ ആ​ളി​നെ വ​ച്ചു ചെ​യ്യൂ’ എന്ന് ഗോ​പാ​ലേ​ട്ട​ന്‍റെ ഫു​ൾ സ​പ്പോ​ർ​ട്ട്. അ​ങ്ങ​നെ പു​തി​യ ആ​ളു​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ന്‍റെ അ​നു​രാ​ഗ കൊ​ട്ടാ​ര​ത്തി​നു സ്ക്രി​പ്റ്റെ​ഴു​തി​യ എ.​കെ.​സാ​ജ​ൻ അ​ടു​ത്തി​ടെ ചെ​യ്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച സി​ജു​വി​ൽ​സ​ന്‍റെ കാ​ര്യം പ​റ​ഞ്ഞ​ത്.

ന​ല്ല പൊ​ക്ക​മു​ണ്ട്, ന​ല്ല ന​ട​നാ​ണ്, മേ​ക്കോ​വ​ർ ചെ​യ്യു​ന്ന കാ​ര്യം വി​ന​യേ​ട്ട​ൻ തീ​രു​മാ​നി​ക്കൂ എ​ന്ന് എ.​കെ. സാ​ജ​ൻ.

ആ ​ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ട സു​രേ​ഷ്ഗോ​പി​യു​ടെ വ​ര​നെ ആ​വ​ശ്യ​മു​ണ്ട് സി​നി​മ​യി​ലെ സി​ജു വി​ൽ​സ​ന്‍റെ വേ​ഷം എ​നി​ക്ക് ഇ​ഷ്ട​മാ​യി. അ​ങ്ങ​നെ സി​ജു​വി​നെ വി​ളി​ച്ചു സം​സാ​രി​ച്ചു.

ത​നി​ക്ക് ഈ ​കാ​ര​ക്ട​ർ ത​ന്നാ​ൽ താ​നി​തു ജീ​വന്മര​ണ പോ​രാ​ട്ട​മാ​യി കാ​ണു​മെ​ന്ന് സി​ജു. ശരീരം പോ​രാ​ളി​യു​ടേതു പോലെ മാറ്റണമെന്ന് സി​ജു​വി​നോ​ടു ഞാ​ൻ പ​റ​ഞ്ഞു.

മൂന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ധീ​ര​നാ​യ ഒ​ര​ഭ്യാ​സി​യു​ടെ, പോ​രാ​ളി​യു​ടെ ശ​രീ​ര​വു​മാ​യി സി​ജു വ​ന്നു. അ​ന്നു​മു​ത​ൽ ക​ള​രി​പ്പ​യ​റ്റും കു​തി​ര​യോ​ട്ട​വു​മൊ​ക്കെ പ​രി​ശീ​ലി​ച്ചു തു​ട​ങ്ങി.

ച​രി​ത്ര​ത്തെ പു​ന​ർ​വ്യാ​ഖ്യാ​നി​ക്കു​ന്പോ​ൾ സൂ​ക്ഷ്മ​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വി​വാ​ദ​മാ​കു​മ​ല്ലോ. മേ​ക്കിം​ഗി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി അ​താ​യി​രു​ന്നോ.?

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചി​ട്ടൊ​ന്നു​മി​ല്ല. വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ എ​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​ന്‍റെ ധീ​ര​ത​യും പോ​രാ​ട്ട​വു​മാ​ണ് ഈ ​സി​നി​മ​യു​ടെ അ​ടി​സ്ഥാ​നം.

ആ ​കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി കാ​ര്യ​ങ്ങ​ളും പ​റ​യു​ന്നു എ​ന്നേ​യു​ള്ളൂ. ഞാ​ൻ ഇ​തി​ൽ ന​ങ്ങേ​ലി​യെ​ക്കൂ​ടി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

ന​ങ്ങേ​ലി 19-ാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്നു എ​ന്ന​ത​ല്ലാ​തെ കൃ​ത്യ​മാ​യ കാ​ല​ഘ​ട്ടം എ​ങ്ങും പ​രാ​മ​ർ​ശി​ച്ചു ക​ണ്ടി​ട്ടി​ല്ല.

സാ​ള​ഗ്രാ​മ​വും തി​രു​വാ​ഭ​ര​ണ​വും മോ​ഷ​ണ​ക്കേ​സി​ൽ കൊ​ച്ചു​ണ്ണി​യും വേ​ലാ​യു​ധ​പ്പ​ണി​ക്ക​രും ഏ​റ്റു​മു​ട്ടി​യ​താ​യും കൊ​ച്ചു​ണ്ണി​യെ പി​ടി​ച്ചു ജ​യി​ലി​ലി​ട്ട​തു വേ​ലാ​യു​ധ​പ്പ​ണി​ക്ക​രാ​ണെ​ന്നും പ​ല പു​സ്ത​ക​ങ്ങ​ളി​ലും പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ, കൊ​ച്ചു​ണ്ണി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ഒ​രു തീ​യ​തി​യി​ല്ല. ഈ ​മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഒ​രു ച​ല​ച്ചി​ത്ര​കാ​ര​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​താ​ണ് ഞാ​നെ​ടു​ത്ത ഏ​റ്റ​വും വ​ലി​യ റി​സ്ക്ക്. പി​ന്നെ, ഇ​തി​ന്‍റെ ര​ച​ന​യ്ക്കെ​ടു​ത്ത സ​മ​യ​വും. അ​തൊ​ക്കെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്.

ബ്രഹ്മാണ്ഡചിത്രമെന്ന രീതിയിലാണോ മേ​ക്കിം​ഗ് ?

പാ​ല​ക്കാ​ടും കു​ട്ട​നാ​ടു​മാ​യി​രു​ന്നു ലൊ​ക്കേ​ഷ​നു​ക​ൾ. ന​മ്മു​ടെ നാ​ട്ടി​ൽ ചെ​യ്യാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്. 40 കോ​ടി​ ചെലവ ുള്ള ഈ സി​നി​മയിൽ, 100 കോ​ടി​യു​ടെ സി​നി​മ​ക​ൾ കാ​ണി​ച്ച​തി​ന്‍റെ ഒ​ര​റ്റ​മൊ​ക്കെ ഞാൻ കാ​ണി​ച്ചി​ട്ടു​ണ്ട്. അ​ന്പ​തി​ന​ടു​ത്ത് മെ​യി​ൻ ആ​ർ​ട്ടി​സ്റ്റു​ക​ൾ, നൂ​റി​ന​ടു​ത്ത് ചെ​റി​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ, പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല്പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി.

ക​യാ​ദു, ദീ​പ്തി സ​തി, പൂ​നം ബ​ജ്്‌വ, ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ൽ ഞാ​ൻ അ​വ​ത​രി​പ്പി​ച്ച രേ​ണു സു​ന്ദ​ർ, വാ​ണി​വി​ശ്വ​നാ​ഥി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ വ​ർ​ഷ, ജോ​സ​ഫ് ഫെ​യിം മാ​ധു​രി ബ്ര​ജാ​ൻ​സ..​തു​ട​ങ്ങി ധാ​രാ​ളം അഭിനേത്രികളുമുണ്ട്.

ന​മ്മു​ടെ കൈ​യി​ലൊ​തു​ങ്ങു​ന്ന ന​മ്മു​ടെ നാ​ട്ടി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ ടെ​ക്നീ​ഷന്മാരാ​ണ് പി​ന്ന​ണി​യി​ൽ. എ​ന്‍റെ അ​ദ്ഭു​ത​ദ്വീ​പ്, വെ​ള്ളി​ന​ക്ഷ​ത്രം, സ​ത്യം മു​ത​ലാ​യ പ​ട​ങ്ങ​ളും പു​ലിമു​രു​ക​നും ചെ​യ്ത ഷാ​ജി​കു​മാ​റാ​ണ് കാ​മ​റാ​മാ​ൻ.

ഒ​രു കാ​ല​ഘ​ട്ട​ത്തെ പു​ന​ഃസൃ​ഷ്ടി​ച്ച​തു ക​ലാ​സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ ചാ​ലി​ശേ​രി. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​ൻ. മേ​ക്ക​പ്പ് പ​ട്ട​ണം റ​ഷീ​ദ്. വ​സ്ത്രാ​ല​ങ്കാ​രം ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ. ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​റിം​ഗ് സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ. മ്യൂ​സി​ക് എം. ​ജ​യ​ച​ന്ദ്ര​ൻ.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും സ​പ്പോ​ർ​ട്ട്…?

തുടക്കത്തിൽ മോഹൻലാ​ലി​ന്‍റെ ശ​ബ്ദ​ത്തി​ൽ വേ​ലാ​യു​ധ​പ്പ​ണി​ക്ക​രെ അ​വ​ത​രി​പ്പി​ക്കു​ക​യും സി​നി​മ​യു​ടെ അ​വ​സാ​നം മ​മ്മൂ​ക്ക​യു​ടെ ശ​ബ്ദ​ത്തി​ൽ അ​തി​തീ​ക്ഷ്ണ​മാ​യ ആ ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ഒ​രു ന​റേ​ഷ​ൻ കൊ​ടു​ക്കു​ക​യും ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രെ​യും അ​റി​യി​ച്ചു. എ​വി​ടെ​യാ​ണ്, എ​പ്പോ​ഴാ​ണു വ​രേ​ണ്ട​ത് ന​മു​ക്കു ചെ​യ്യാ​മ​ല്ലോ എ​ന്നു സ​ന്തോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.

എ​ന്താ​ണു താ​ൻ പ​റ​യേ​ണ്ട​തെ​ന്ന് എ​ഴു​തി അ​യ​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് മ​മ്മൂ​ക്ക വ​ള​രെ സ്നേ​ഹ​ത്തോ​ടെ പ​റ​ഞ്ഞ​ത്.

ച​രി​ത്ര​വും ചി​ല സം​ഭ​വ​ങ്ങ​ളും.. എ​ന്ന​തി​ന​പ്പു​റം കൃ​ത്യ​മാ​യ ഒ​രു ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണോ..?

തീ​ർ​ച്ച​യാ​യും. വെ​റു​തെ​യൊ​രു ച​രി​ത്ര​സി​നി​മ​യ​ല്ല ഇ​ത്. കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ, പ​ഴ​ശി​രാ​ജ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്പോ​ൾ ന​മു​ക്ക​റി​യാ​വു​ന്ന ന​മ്മ​ൾ വാ​യി​ച്ചി​ട്ടു​ള്ള ച​രി​ത്ര നാ​യ​കന്മാ​രു​ടെ ബാ​യ്ക്കിം​ഗ് അ​തി​ലു​ണ്ട്.

വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ എ​ന്നു പ​റ​ഞ്ഞാ​ൽ പ​ല​ർ​ക്കു​മ​റി​യി​ല്ല. വോ​യ്സ് ഓ​വ​റി​നു വി​ളി​ക്കു​ന്പോ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്ന വ​ലി​യ ആ​ർ​ട്ടി​സ്റ്റി​നു​പോ​ലും വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു ച​രി​ത്ര​നാ​യ​ക​നെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​തു കാ​ണാ​ൻ ജ​ന​ങ്ങ​ൾ​ക്കു കു​റ​ച്ചു​കൂ​ടി താ​ത്പ​ര്യ​മു​ണ്ടാ​വും. പു​തി​യൊ​രു ക​ഥ​യാ​യി​രി​ക്കും അ​വ​രു​ടെ മു​ന്നി​ലേ​ക്കു വ​രി​ക.

മോ​ഹ​ൻ​ലാ​ലു​മൊ​ത്തു സി​നി​മ ചെ​യ്യു​ന്ന​താ​യി കേ​ട്ടി​രു​ന്നു..‍?

തീ​ർ​ച്ച​യാ​യും 2023 ൽ ​മോ​ഹ​ൻ​ലാ​ലു​മൊ​ത്ത് സി​നി​മ ചെ​യ്യും. വി​ല​ക്കു​ക​ളെ തു​ട​ർ​ന്ന് ലാ​ലി​ന്‍റെ ന​ല്ല സ​മ​യ​ത്ത് ഒ​രു സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല എ​ന്ന​തു ദു​ഃഖ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​നി ചെ​യ്യു​ന്പോ​ൾ മാ​സ് സി​നി​മ ത​ന്നെ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തി​നു പ​റ്റി​യ ക​ഥ ച​ർ​ച്ച​ക​ളി​ലാ​ണ്.

‘ഭീ​മ​ൻ’ എ​ന്നൊ​രു വ​ലി​യ സി​നി​മ ചെ​യ്യു​ന്ന​താ​യി പ​റ​ഞ്ഞു​കേ​ട്ടു. അ​തി​ന്‍റെ വാ​സ്ത​വ​മെ​ന്താ​ണ്?

അങ്ങനെയൊരു പ്രോജക്ടും മനസിലുണ്ട്. മഹാ ഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രമാണു ഭീമൻ. ഭീമനെ കേന്ദ്രകഥാപാത്ര മാക്കി പാൻ ഇന്ത്യൻ ലെവലിലുള്ള വലിയൊരു സിനിമ മനസിലുണ്ട്.

അത് എല്ലാ ഭാഷകളിലെ യും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാവും ചെയ്യു ന്നത്. 100 കോടിക്കകത്തു ചെലവു വരുന്ന വലിയ ചിത്രമായിരിക്കും അത്. അതിന്‍റെ ചർച്ച കളും നടക്കുന്നുണ്ട്.

പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​ക​ളാ​ണ് തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യി​ക്കു​ന്ന​തി​ൽ ഏ​റെ​യും. അ​ത്ത​രം സി​നി​മ​ക​ൾ​ക്കു മാ​ത്ര​മാ​ണോ ഇ​നി സാ​ധ്യ​ത..?

അ​തൊ​രു സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​മാ​ണ്. വാ​സ​ന്തി​യും ക​രു​മാ​ടി​ക്കു​ട്ട​നും പോ​ലെ​യു​ള്ള സി​നി​മ​ക​ൾ​ക്ക​ല്ല ഇ​ന്നു പ്രി​യം. വ​ലി​യ ഫ്രെ​യി​മു​ക​ളും ചെ​റു​പ്പ​ക്കാ​രെ ഞെ​ട്ടി​ക്കു​ന്ന വി​ഷ്വ​ലു​ക​ളും ശ​ബ്ദ​സാ​ന്നി​ധ്യ​വു​മൊ​ക്കെ കൊ​ടു​ത്തു പ​ട​മെ​ടു​ത്താ​ൽ ന​മ്മു​ടെ സി​നി​മ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ളി​ക്കും.

ആ ​റ​വ​ന്യൂ കൊ​ണ്ട് ചെ​ല​വ് ക​വ​ർ​അ​പ് ചെ​യ്യാം. ഇ​നി, ഞാ​നും വ​ലി​യ പ​ട​ങ്ങ​ൾ ചെ​യ്യാ​നാ​ണ് കൂ​ടു​ത​ലും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment