തേ​​​​​ർ​​​​​ഡ് അ​​​​​മ്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്തു; ഗി​​ല്ലി​​ന് 115% പി​​ഴ ശിക്ഷ

ല​​ണ്ട​​ൻ: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്ത കു​​​​​റ്റ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​നു പി​​​​​ഴ​​​​​ശി​​​​​ക്ഷ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ സ്കോ​​​​​ട്ട് ബോ​​​​​ല​​​​​ണ്ടി​​​​​ന്‍റെ പ​​​​​ന്തി​​​​​ൽ കാ​​​​​മ​​​​​റൂ​​​​​ണ്‍ ഗ്രീ​​​​​നി​​​​​ന്‍റെ ക്യാ​​​​​ച്ചി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്.

ഇ​​​​​ട​​​​​ത്തോ​​​​​ട്ട് ഡൈ​​​​​വ് ചെ​​​​​യ്തു​​​​​ള്ള ക്യാ​​​​​ച്ചി​​​​​നി​​​​​ടെ ഗ്രീ​​​​​നി​​​​​ന്‍റെ കൈ ​​​​​മൈ​​​​​താ​​​​​ന​​​​​ത്ത് ഉ​​​​​ര​​​​​സി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം ബാ​​​​​റ്റ​​​​​റി​​​​​നു ന​​​​​ൽ​​​​​കാ​​​​​തെ ബൗ​​​​​ള​​​​​ർ​​​​​ക്കു വി​​​​​ക്ക​​​​​റ്റ് ന​​​​​ൽ​​​​​കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം.

തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഗി​​​​​ൽ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പോ​​​​​സ്റ്റി​​​​​ട്ടി​​​​​രു​​​​​ന്നു. മാ​​​​​ച്ച് ഫീ​​​​​സി​​​​​ന്‍റെ 15 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യാ​​​​​ണ് ഈ ​​​​​കു​​​​​റ്റ​​​​​ത്തി​​​​​ന് ഐ​​​​​സി​​​​​സി ഗി​​​​​ല്ലി​​​​​നു​​​​​മേ​​​​​ൽ ചു​​​​​മ​​​​​ത്തി​​​​​യ​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, കു​​​​​റ​​​​​ഞ്ഞ ഓ​​​​​വ​​​​​ർ നി​​​​​ര​​​​​ക്കി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ടീം ​​​​​ഇ​​​​​ന്ത്യ​​​​​ക്ക് 100 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യും ഐ​​​​​സി​​​​​സി വി​​​​​ധി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഗി​​​​​ല്ലി​​​​​ന്‍റെ പി​​​​​ഴ മാ​​​​​ച്ച് ഫീ​​​​​യു​​​​​ടെ 115 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി.

കു​​​​​റ​​​​​ഞ്ഞ ഓ​​​​​വ​​​​​ർ നി​​​​​ര​​​​​ക്കി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ടീ​​​​​മി​​​​​നു മാ​​​​​ച്ച് ഫീ​​​​​യു​​​​​ടെ 80 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യും ഐ​​​​​സി​​​​​സി ചു​​​​​മ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ല​​​​​ണ്ട​​​​​നി​​​​​ലെ ദ ​​​​​ഓ​​​​​വ​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ 209 റ​​​​​ണ്‍​സി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി.

 

 

Related posts

Leave a Comment