വാഹനവിപണിയില്‍ 20 കോടി വളര്‍ച്ച നേടും: നിതിന്‍ ഗഡ്കരി

BIS-GADGARIന്യൂഡല്‍ഹി: വാഹനമേഖലയില്‍ നേട്ടം കൈവരിക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ വാഹന വിപണിയുടെ വിറ്റുവരവ് നാല് ഇരട്ടിയായി ഉയര്‍ത്തി 20 ലക്ഷം കോടിയിലെത്തിക്കുമെന്നു കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്താതെയും പുതിയ സാങ്കേതികവിദ്യകള്‍ വരുത്തിയും വാഹന കയറ്റുമതി കരുത്തുറ്റതാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. ഇപ്പോള്‍ 4.5 ലക്ഷം കോടി രൂപയാണ് വാഹന മേഖയിലെ പ്രതിവര്‍ഷ ലാഭം. എ ന്നാല്‍, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 20 ലക്ഷം കോടിയായി ഇത് ഉയര്‍ത്തും. ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള കഴി വ് ഇന്ത്യയ്ക്കുണെ്ടന്നും ഗഡ്കരി അറിയിച്ചു. ഓട്ടോമൊബൈല്‍ കംപോണെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടു ശതമാനം വളര്‍ച്ചയോടെ 70000 കോടി രൂപയുടെ കയറ്റുമതി യാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ വാഹനനിര്‍മാതാക്കള്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്താതെ ഗവേഷണത്തിനും നവീകരണത്തിനും പ്രാധാന്യം നല്കണം. നിര്‍മാണ മേഖലയില്‍ ഗവേഷണങ്ങള്‍ക്കും പുരോഗതിക്കും സാഹചര്യമൊരുക്കുക വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. കയറ്റുമതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാ ന്‍ കഴിയുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.

വാഹനമേഖലയില്‍ ഗവേഷണവും നവീകരണവും വരുത്തു ന്ന കമ്പനികള്‍ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കുറവാണ്. ഇന്ത്യയില്‍ നിര്‍മിക്കുക, ഇന്ത്യ നിര്‍മിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. അതികൊണ്ട് തന്നെ ഗുണമേന്മയ് ക്കു വേണം പ്രാധാന്യം നല്കാനെ ന്നും അദ്ദേഹം പറഞ്ഞു. തുറമുഖ ങ്ങള്‍ വഴി വാഹന കയറ്റുമതിക്കായി സര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. 1,58,000 കാറുകളാണ് കഴി ഞ്ഞ വര്‍ഷം മുംബൈ പോര്‍ട്ടില്‍നി ന്നു കയറ്റി അയച്ചത്. ഈ വര്‍ഷം ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തുമെ ന്നും ഗഡ്കരി ഉറപ്പു നല്കി.

Related posts