കണ്ണൂര്‍: റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടിയില്ല, ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലാണ് പിടിയിലായത്. കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂരിലെ ബന്ധുവീട്ടില്‍ എത്തിയതാണ് വിദ്യാര്‍ഥിയായ സൗമിത്ര. ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
കണ്ണൂര്‍ സ്റ്റേഷനില്‍ എത്താന്‍ വൈകിയതോടെ ട്രെയിന്‍ വിട്ടു. ഈ ദേഷ്യത്തില്‍ ഇയാള്‍ റെയില്‍വേ കണ്ട്രോള് റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചു.
ഇതോടെ വിവിധ സ്റ്റേഷനുകളില്‍ പരിശോധന നടത്തി 50 മിനിറ്റോളം വൈകിയാണ് വെസ്റ്റ് കോസ്റ്റ് ഷൊര്‍ണൂരിലെത്തിയത്. ഈ സമയം കൊണ്ട് മറ്റൊരു ട്രെയിനില്‍ കയറി ഷൊര്‍ണൂരില്‍ എത്തിയ ഇയാള്‍ വെസ്റ്റ് കോസ്റ്റില്‍ കയറുകയായിരുന്നു.
ഇതിനിടെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കോളുകളും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന് പിന്നാലെയാണ് ഇയാള്‍ കുടുങ്ങിയത്.
ചെന്നൈയില്‍ നിന്നാണ് റെയില്‍വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.