75000 വീമ്പിളക്കിയ വീണ വീണു; എംഎൽഎ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഡിസിസി  പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് 

ബാ​ബു ജോ​ര്‍​ജ്


പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 75000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് വീ​മ്പി​ള​ക്കി​യ ആ​റ​ന്മു​ള എം​എ​ല്‍​എ വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ സ​ര്‍​വേ​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ അ​സ്വ​സ്ഥ​യാ​യ എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് 75000 വോ​ട്ടി​ന് വി​ജ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

2016 ല്‍ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 64521 വോ​ട്ടു നേ​ടി​യ വീ​ണാ ജോ​ര്‍​ജി​ന് 163996 പേ​ര്‍ വോ​ട്ടു​ചെ​യ്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 52684 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. വോ​ട്ടു വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടും 11837 വോ​ട്ടു​ക​ള്‍ വീ​ണാ​ജോ​ർ​ജി​ന് കു​റ​ഞ്ഞ​ത് എം​എ​ല്‍​എ​യു​ടെ ജ​ന​പി​ന്തു​ണ​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ്. 2016 ല്‍ ​ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ 56877 വോ​ട്ട് മാ​ത്രം ല​ഭി​ച്ച യു​ഡി​എ​ഫി​ന് വോ​ട്ട് വ​ര്‍​ധി​ച്ചു.

59277 വോ​ട്ടു​ക​ള്‍ ആ​റ​ന്മു​ള​യി​ല്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. ആ​റ​ന്മു​ള​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ല്‍​ഡി​എ​ഫ് അ​ല്ല. എം​എ​ല്‍​എ ത​ന്നെ സ്വ​ന്തം മ​ണ്ഡ​ലം ഉ​ള്‍​ക്കൊ​ള്ളു​ന്ന പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. കു​ണ്ട​റ​യി​ല്‍ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട എം.​എ. ബേ​ബി രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തു​പോ​ലെ വീ​ണാ ജോ​ർ​ജ് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​മോ​യെ​ന്ന് വോ​ട്ട​ർ​മാ​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ര്‍​ധ​ന​യ്ക്കു കാ​ര​ണം സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളാ​ണ്. എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം യു​ഡി​എ​ഫ് വോ​ട്ട​റ​ന്മാ​രെ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. ആ​റ​ന്മു​ള​യി​ല്‍ മാ​ത്രം എ​ണ്ണാ​യി​ര​ത്തി​ല​ധി​കം യു​ഡി​എ​ഫ് വോ​ട്ടു​ക​ള്‍ വെ​ട്ടി നീ​ക്ക​പ്പെ​ട്ടു. ഇ​തി​നെ​തി​രെ ഡി​സി​സി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts