ബാവിഞ്ചി ടൈപ്പ് മോഡല്‍ സാരികളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികള്‍, വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ, വൈന്‍ റെഡ്, മെറൂണ്‍, മജന്ത കളറുകളിലെ സാരികളാണ് പുതിയതായി വരുന്നത്.
മാഗോ പ്രിന്റ്, പ്ലെയ്ന്‍ ടിഷ്യൂ, പ്ലെയ്ന്‍ ടിഷ്യൂവില്‍ റെഡ്, മെറൂണ്‍, ലൈറ്റ് പിങ്ക് കളര്‍ സാരികള്‍ എന്നിവയും ആരുടെയും മനംമയക്കുന്നതാണ്. ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കളര്‍ മെറൂണാണ്. ചെറിയ പ്രിന്റുകളുള്ള സാരിയാണ് കൂടുതലും ആളുകള്‍ ആവശ്യപ്പെടുന്നത്. രണ്ടായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവയുടെ വില.