ദിലീപിന് വീണ്ടും തിരിച്ചടി, സന്തോഷത്തോടെ കോടതിയിലേക്ക് കയറിയ നടന്‍ പുറത്തിറങ്ങിയത് ദു:ഖത്തോടെ, തിരിച്ചടിയായത് ദിലീപിന്റെ കൂട്ടാളികളുടെ വക്രബുദ്ധി, ഇനി രക്ഷ ഹൈക്കോടതി

dileep.jpg.image.784.410
യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് തിരിച്ചടിയായത് കൂട്ടാളികളുടെ അതിബുദ്ധി. സോഷ്യല്‍മീഡിയ വഴി ദിലീപിനുവേണ്ടി വാദിക്കാന്‍ ക്വട്ടേഷനെടുത്ത പബ്ലിക് റിലേഷന്‍ കമ്പനിയുടെ പ്രകടനങ്ങള്‍ പ്രോസിക്യൂഷന് തുണയായി. മാത്രമല്ല, നടിയെ അപമാനിക്കുന്ന തരത്തില്‍ വ്യാപകമായ പ്രചരണമുണ്ടായതും കോടതിയെ ഇരുത്തി ചിന്തിപ്പിച്ചു. ദിലീപ് പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ നടി വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന പ്രതീതി വളര്‍ത്താനും പ്രോസിക്യൂഷനായി.

ജാമ്യം നിഷേധിക്കപ്പെട്ടതോടെ നടന്‍ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ആലുവ ജയിലിലേക്ക് മാറ്റി. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി. എന്നാല്‍ അന്തിമജയം പ്രോസിക്യൂഷനായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ചിരിച്ച മുഖവുമായി കോടതിക്കകത്തേക്ക് കയറിപ്പോയ നടന്‍ പക്ഷേ തിരിച്ചിറങ്ങിയത് കുനിഞ്ഞ മുഖത്തോടെയായിരുന്നു. ജാമ്യം കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകത്തത് താരത്തെ ഞെട്ടിച്ചു. തിരികെ പുറത്തിറങ്ങിയപ്പോള്‍ കൂവലുമായി ജനം പ്രതികരിച്ചതും ദിലീപിന്റെ ദു:ഖഭാരം കൂട്ടി. ഇനി 24 വരെ ആലുവ സബ് ജയിലില്‍ കഴിയേണ്ടിവരും. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ അഡ്വ. രാംകുമാര്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിലീപിന് ഇനി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. അതിനു തിങ്കളാഴ്ച്ച വരെ കാത്തിരിക്കണം.

Related posts