ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്; വിവാഹ മോചനത്തിനു ശേഷം ഇതുവരെ പറയാത്ത ചില സത്യങ്ങള്‍ ലിസി തുറന്നു പറയുന്നു

Lissy-1ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്; കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി.  ചെന്നൈ കുടുംബ കോടതിയില്‍ പ്രിയദര്‍ശനും ലിസിയും നല്‍കിയ വിവാഹമോചന കേസില്‍ ഇരുവര്‍ക്കും  വിവാഹ മോചനം അനുവദിച്ചു കോടതി  ഉത്തരവായി.  ഇതിനോട് അനുബന്ധിച്ച് ലിസി ഇറക്കിയ പത്രക്കുറിപ്പിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ രംഗത്ത് അടുത്തനാളില്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നെന്നും അവര്‍ തമ്മില്‍ കോടതിക്ക് അകത്തും പുറത്തും യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. പരസ്പരം ബഹളങ്ങള്‍ നിറഞ്ഞതായിരുന്നെന്ന് ലിസി പറയുന്നു. എങ്കിലും ഇരുവരും പിരിയുന്നത് എന്തിനെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം വേര്‍പിരിയാന്‍ താന്‍ തയാറായതെന്ന് ചില സുഹൃത്തുക്കളോട് ലിസി പറഞ്ഞിരുന്നു

വിവാഹ മോചന ഹര്‍ജി നല്‍കുന്നത് പരസ്പര സമ്മതത്തോടെയായിരുന്നെന്നാണ് ലിസി  പറഞ്ഞിരുന്നത്. എന്നാല്‍  പ്രിയദര്‍ശന് ലിസിയെ പിരിയാന്‍  കഴിയില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടായിരിക്കാം വിവാഹമോചന പ്രഖ്യാപനം നടക്കുന്ന കോടതിയില്‍ പ്രിയദര്‍ശന്‍ എത്താതിരുന്നതെന്ന് പറയപ്പെടുന്നു.

എണ്‍പതുകളില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. 24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ സുഹൃത്തുക്കളായ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 

Related posts