പണത്തിന് വേണ്ടി   മ​ക​ളെ  കാമുകന്  പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന  കേ​സി​ൽ  മാതാവിനെ  ജയിലിലടച്ചു;  പ്രതി വിദേശത്തേക്ക് കടന്നു

ച​ങ്ങ​രം​കു​ളം: പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.ആ​റാം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന മ​ക​ളെ പ​ണ​ത്തി​ന് വേ​ണ്ടി കാ​മു​ക​ന് പീ​ഡി​പ്പി​ക്കാ​ൻ യു​വ​തി കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

യു​വ​തി​ക്കെ​തി​രെ​യും കാ​മു​ക​നെ​തി​രെ​യും ച​ങ്ങ​രം​കു​ളം പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. സ്കൂ​ൾ കൗ​ണ്‍​സി​ലിം​ഗി​നി​ടെ സം​ഭ​വം അ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗ​ത്തി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചൈ​ൽ​ഡ്ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മാ​താ​വി​നും കാ​മു​ക​നു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. മ​ഞ്ചേ​രി നി​ർ​ഭ​യ ചി​ൽ​ഡ്ര​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി. കാ​മു​ക​നാ​യ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

Related posts