പോസ്റ്റ്‌വുമണായി മഞ്ജു വരും

manjuതിരിച്ചുവരവില്‍ വ്യത്യസ്ത വേഷങ്ങളിലാണ് മഞ്ജു വാര്യരെ മലയാളികള്‍ കണ്ടത്. നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി മഞ്ജു അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സൈറാ ഭാനു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു വ്യത്യസ്ത വേഷത്തിലാണ് താരം എത്തുന്നത്. ഇതില്‍ പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം കിസ്മത്ത് ഫെയിം ഷെയിന്‍ നിഗത്തിന്റെ അമ്മയും കൂടിയാണ് ചിത്രത്തില്‍. അമ്മയുടെയും മകന്റെയും ബന്ധത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ 25 വര്‍ഷത്തിന് ശേഷം പഴയകാല നടി അമലയും പ്രധാന കഥാപാത്രമായി എത്തുന്നു.

Related posts