മദ്യപിച്ച് ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പോ​ലീ​സു​കാ​ര​നെ കൈയോടെ പൊക്കി സിഐ; വൈദ്യ പരിശോധനാ ഫലം എത്തിയപ്പോൾ തന്നെ പോലീസുകാരന് സസ്പെൻഷനും

വൈ​ക്കം: മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ പോ​ലീ​സു​കാ​ര​നെ സി​ഐ കയ്യോ​ടെ പി​ടി​കൂ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ വൈ​ക്ക​ത്താ​ണ് സം​ഭ​വം.

സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ 134-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ൻ റോ​ബി​ൻ പി ​റോ​ബ​ർ​ട്ട് ആ​ണ് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. ന​ന്നാ​യി മി​നു​ങ്ങി​യാ​ണ് പോ​ലീ​സു​കാ​ര​ൻ ഡ്യൂ​ട്ടി​ക്കെ​ത്തി​യ​തെ​ന്ന് പ്ര​വൃ​ത്തി​യി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് ബോ​ധ്യ​മാ​യി.

മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഭ​രി​ക്കാ​ൻ തു​ട​ങ്ങി​യ പോ​ലീ​സു​കാ​ര​ൻ പി​ടി​വീ​ണ​ത് സി​ഐ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ്. അ​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ സ്ഥ​ല​ത്തുനി​ന്ന് മാ​റ്റി പ​ക​രം മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ ഡ്യൂ​ട്ടി​ക്കി​ട്ടു.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം രാ​ത്രി ത​ന്നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ല്കി. അ​പ്പോ​ൾ ത​ന്നെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു.

Related posts