ന്യൂഡല്‍ഹി: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ ആഭ്യന്തര വിമാന സര്‍വീസില്‍ നിരക്കിളവ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ 27 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഈ മാസം 16 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നികുതി ഉള്‍പ്പെടെ 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ബംഗളൂരു, കൊച്ചി, ഹൈദരാബാദ്, ന്യൂഡല്‍ഹി, ഗോഹട്ടി, ജയ്പുര്‍, പൂനെ, ഇംഫാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വണ്‍ വേ ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്.
കൂടാതെ ക്വാലാലംപൂര്‍, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി, ഫൂകെറ്റ്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,599 രൂപ മുതലാണ് നിരക്കുകള്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന സര്‍വീസായ എയര്‍ ഏഷ്യയുടെ ഇന്ത്യയിലെ പങ്കാളി ടാറ്റാ സണ്‍സ് ആണ്.