കു​റി​ഞ്യാ​ക്ക​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ന്ത്രി​യും; പ്ര​ള​യം നേ​രി​ടാ​ൻ ജ​യി​ലിന്‍റെ സഹായം; ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ച​പ്പാ​ത്തി​യും കി​ട്ടും

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ കു​റി​ഞ്യാ​ക്ക​ൽ തു​രു​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് റെ​യി​ൻ​കോ​ട്ടി​ട്ട് വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ന​ട​ന്നെ​ത്തി​യ ആ​ളെ ക​ണ്ട് തു​രു​ത്തി​ലു​ള്ള​വ​ർ അ​ത്ഭു​ത​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട ത​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​നൊ​പ്പം എ​ത്തി​യി​രി​ക്കു​ന്ന​ത് സാ​ക്ഷാ​ൽ കൃ​ഷി​മ​ന്ത്രി!!

ഇ​ന്നു​രാ​വി​ലെ മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സി​നൊ​പ്പം മ​ന്ത്രി​യും തൃ​ശൂ​രി​ന്‍റെ എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉണ്ടാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​ത്യേ​ക റെ​സ്ക്യൂ ബോ​ട്ടു​ക​ളി​ലാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ള​യം നേ​രി​ടാ​ൻ ജ​യി​ലിന്‍റെ സഹായം; ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ച​പ്പാ​ത്തി​യും കി​ട്ടും

വി​യ്യൂ​ർ: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ച​പ്പാ​ത്തി​യും ക​റി​യും തയാറാ​ക്കി എ​ത്തി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി വി​യ്യൂ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണം വേ​ണ​മെ​ങ്കി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് സെ​ൻ​ട്ര​ൽ ജ​യി​ൽ ഫ്രീ​ഡം ഫു​ഡ് ഫാ​ക്ട​റി​യു​ടെ ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ൾ ക​റി​യും ത​യാറാ​ക്കി എ​ത്തി​ക്കാ​ൻ ജ​യി​ൽ വ​കു​പ്പ് പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts