കടുത്തുരുത്തി: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിനു പുറകില്‍ ടൂറിസ്റ്റ് ബസിടിച്ച് തമിഴ്‌നാട് സ്വദേശികളായ ഏഴു പേര്‍ക്കു പരിക്ക്. ഇന്നു രാവിലെ 6.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് അപകടം. മധുര സ്വദേശികളായ ബസ് ഡ്രൈവര്‍ ഷണ്‍മുഖാനന്ദന്‍ (35), യാത്രക്കാരായ ഹംസ (21), ഹേമമാലിനി (20), ദിവ്യ (20), സ്മിത (19), അക്ഷയ (18), അര്‍ഷയ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മധുരയില്‍നിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ കയറ്റുന്നതിനായി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന മരിയ ബസിന്റെ പുറകിലേക്കാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. പരിക്കേറ്റവരെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.