വലിയ മേക്കോവർ നടത്തി ആരാധകരെ അമ്പരപ്പിച്ച റായ് ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങളാണിപ്പോൾ വൈറലാവുന്നത്. താരം തന്നെയാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
വൈറ്റ് ഡ്രസിൽ പാവക്കുട്ടിയെ പോലെ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 36 വയസിലും കോളേജ് സ്റ്റുഡന്റിനെ പോലെ തോന്നുന്നു എന്നാണ് ഒരു ആരാധകരുടെ കമന്റ്. ബോളിവുഡ് ചിത്രമായ ജൂലി 2വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു താരം.
ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് കാണാനാവുക. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്ത്യൻബ്രദേഴ്, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്.