ഇ​റാ​നി​ൽ​നി​ന്ന് 779 കോ​ടി രൂപ ഹാ​ക്കിം​ഗ് സം​ഘം മോ​ഷ്ടി​ച്ചെ​ന്ന്

ടെ​ൽ അ​വീ​വ്: ഇ​റാ​നി​ലെ ക്രി​പ്‌​റ്റോ ക​റ​ൻ​സി എ​ക്സ്‌​ചേ​ഞ്ചാ​യ നൊ​ബി​ടെ​ക്സ് ആ​ക്ര​മി​ച്ച് 90 മി​ല്യ​ൺ യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 779,53,05,000 രൂ​പ) ക​വ​ർ​ച്ച ചെ​യ്തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ഹാ​ക്കിം​ഗ് സം​ഘ​മാ​യ പ്രി​ഡേ​റ്റ​റി സ്പാ​രോ. ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ബാ​ങ്കാ​യ സെ​പാ​യു​ടെ ഡാ​റ്റ ഹാ​ക്ക് ചെ​യ്ത് ന​ശി​പ്പി​ച്ച​താ​യി പ്രി​ഡേ​റ്റ​റി സ്പാ​രോ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ക്രി​പ്റ്റോ സം​ബ​ന്ധി​യാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ എ​ലി​പ്റ്റി​ക് വി​ശ​ദ​മാ​ക്കു​ന്ന​ത് ഹാ​ക്ക​ർ​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 90 മി​ല്യ​ൺ ഡോ​ള​ർ ക്രി​പ്റ്റോ ക​റ​ൻ​സി നോ​ബി​ടെ​ക്സി​ൽ​നി​ന്ന് അ​യ​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ്.

വാ​നി​റ്റി അ​ഡ്ര​സു​ക​ളി​ൽ ഹാ​ക്ക​ർ​മാ​ർ ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത് മൂ​ലം ഇ​വ​യു​ടെ ക്രി​പ്റ്റോ​ഗ്രാ​ഫി​ക് കീ ​ഉ​ണ്ടാ​വി​ല്ലെ​ന്നും എ​ലി​പ്റ്റി​ക് നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment