ആ അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത് ! തന്റെ തടിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തി നടി സനുഷ…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി മാറിയ നടിയാണ് സനുഷ സന്തോഷ്.

വിനയന്റെ സംവിധാനത്തില്‍ 2000ത്തില്‍ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി സനുഷ അഭിനയിച്ചു. കാഴ്ച സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ല്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു.

അതേ സമയം നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി സനുഷ എത്തിയത്. ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് 2012ല്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തില്‍ നായികയായി സനുഷ എത്തിയത്.

ശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി.ഇപ്പോഴിതാ തന്റെപുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് സനുഷ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സനുഷയുടെ വാക്കുകള്‍ ഇങ്ങനെ…കോവിഡ് കാലം എല്ലാ തരത്തിലും വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമയമായിരുന്നു.

വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ, ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.

ഇതൊക്കെ ആരോട് എങ്ങനെ തുറന്നു പറയുമെന്ന് അറിയില്ലായിരുന്നു. ആരോടും ഈ സമയത്ത് സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്‍പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു.

അന്ന് ഈ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം പ്രണയ നൈരാശ്യമാണോ എന്നായിരുന്നു.

തുറന്ന് പറച്ചില്‍ നടത്തിയതിന് കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് അതു തിരിച്ചറിയാന്‍ ഉള്ള വഴി ഒരുക്കുക എന്നത് മാത്രമായിരുന്നു എന്നും സനുഷ പറയുന്നു.

മറ്റുള്ള മാതാപിതാക്കളെ പോലെ ആയിരുന്നില്ല തന്റെ അച്ഛനും അമ്മയും എന്നും അവര്‍ എല്ലാ സഹായവുമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നും സനൂഷ പറയുന്നു.

അതേ സമയം ബോഡി ഷെയ്മിങ് കമന്റുകള്‍ കാണുമ്പോഴുള്ള മനോഭാവത്തെ കുറിച്ചും സനുഷ തുറന്ന് പറഞ്ഞു.

അത്തരം കമന്റുകള്‍ കാണുമ്പോള്‍ വളരെ അധികം ദേഷ്യം വരാറുണ്ടെന്ന് സനുഷ പറഞ്ഞു. പിസിഒഡി എന്ന അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത്.

പിന്നീട് ഞാന്‍ ശരീരത്തില്‍ ശ്രദ്ധിച്ചു. തടി കുറക്കാന്‍ തുടങ്ങി. ഓരോരുത്തരും പലവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്.

ചിലപ്പോള്‍ അവരുടെ ചുറ്റുപാടുകള്‍ പോലും അവരുടെ ശരീര ഘടനയെ ബാധിക്കും. അതുകൊണ്ട് ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് എനിക്ക് വെറുപ്പാണെന്നും സനുഷ് വ്യക്തമാക്കി.

ഇപ്പോള്‍ മരതകം എന്ന സിനിമയിലാണ് സനുഷ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ടോംബോയി ക്യാരക്ടറുള്ള ഡോണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സനുഷ അവതരിപ്പിക്കുന്നത്.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് മരതകം.

നവാഗതനായ അന്‍സാജ് ഗോപിയാണ് സിനിമയുടെ സംവിധാനം. ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കമ്പനി, അല്‍താരി മൂവിസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, സി ആര്‍ സലീം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു എന്‍ ബാബുവും ചേര്‍ന്നാണ്.

കലാഭവന്‍ ഷാജോണ്‍, മീനാക്ഷി അനൂപ്, അനീഷ് ഗോപാല്‍, ജഗതീഷ്,സീമ.ജി.നായര്‍, അജയ് വാസുദേവ്, നവജിത് നാരായണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗവി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment